Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ സമ്പദ്‌വ്യവസ്ഥയുടെ ദശാബ്ദങ്ങളായുള്ള തകര്‍ച്ച തുടരുന്നു

ഗസ്സ സിറ്റി: ഗസ്സയില്‍ ദശാബ്ദങ്ങളായി തുടരുന്ന സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അധിനിവേശ ഫലസ്തീനിയന്‍ ഭൂപ്രദേശത്തെ സാമ്പത്തിക, സുരക്ഷാ വെല്ലുവിളികള്‍ തുടര്‍ച്ചയായ പ്രതിസന്ധിയെ ശാശ്വതമാക്കുന്നത് അപകടസാധ്യതയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സമീപകാല പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഹ്രസ്വകാല പരിഹാരങ്ങള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ പര്യാപ്തമല്ലെന്നും പശ്ചിമേഷ്യന്‍ സമാധാന ദൗത്യത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോ ഓര്‍ഡിനേറ്റര്‍ ടോര്‍ വെന്നിസ്‌ലാന്റ് പറഞ്ഞു. ഗസ്സയിലെ സാമ്പത്തികവും ധനപരവുമായ അവസ്ഥയെ ‘ഭീകരം’ എന്ന് വിശേഷിപ്പിച്ച യു എന്‍ എസ് സി ഒ റിപ്പോര്‍ട്ട് വിഷയം നേരിട്ട് അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

വെസ്റ്റ് ബാങ്കിലെ വര്‍ഷങ്ങളായുള്ള സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് ശേഷം 2020-ല്‍ ആളോഹരി ജി ഡി പി കുത്തനെ ഇടിഞ്ഞു. ഗാസ മുനമ്പില്‍ സമ്പദ്വ്യവസ്ഥ അതിന്റെ ദശാബ്ദങ്ങളായുള്ള തകര്‍ച്ച തുടരുകയാണ്. തൊഴിലില്ലായ്മ – പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനിലെ ദ്രുതഗതിയിലുള്ള തകര്‍ച്ച പരിഹരിക്കാന്‍ ഏകോപിതമായ പ്രതികരണം ആവശ്യപ്പെടുന്ന യു എന്‍ റിപ്പോര്‍ട്ട് നവംബര്‍ 17 ന് ഓസ്ലോയില്‍ നടക്കാനിരിക്കുന്ന AHLC യോഗത്തില്‍ അവതരിപ്പിക്കും.

Related Articles