Hajj Articles

ത്യാഗം ആഘോഷമാക്കിയ ഇസ്‌ലാമിക സംസ്‌കാരം

Mar 11 - 2016

മാനവകുലത്തിന് സുപരിചിതമായ ആശയമാണ് പെരുന്നാള്‍. സന്തോഷയും, ആഘോഷവും നിറഞ്ഞൊഴുകുന്ന, പരമാവധി ആഹ്ലാദിക്കുകയും, ആര്‍മാദിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് പെരുന്നാളിന്റേത്. പാര്‍ട്ടി നടത്തിയും, പടക്കം പൊട്ടിച്ചും, മദ്യം കുടിച്ചും, ധൂര്‍ത്തടിച്ചും പെരുന്നാളുകളാഘോഷിക്കുന്ന പല മതാനുയായികളെയും, വ്യക്തികളെയും നമുക്ക് അറിയാവുന്നതാണ്.

Continue Reading

കാലഘട്ടം ഹാജിറയെ തേടുന്നു

Mar 11 - 2016

ജലശൂന്യവും ഫലശൂന്യവുമായ മരുപ്രദേശമായിരുന്നു മക്ക. അതിനാല്‍ തന്നെ ജനശൂന്യവുമായിരുന്നു. ഇബ്രാഹീം നബി(അ) ദൈവ ഹിതത്താല്‍ തന്റെ പത്‌നിയെയും പിഞ്ചോമനയെയും ആ മരുഭൂവില്‍ ഉപേക്ഷിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി തിരിക്കാനുദ്ദേശിച്ചു. ഉടന്‍ പത്‌നി വിളിച്ചു. അല്ലയോ ഇബ്രാഹീം, വീട്ടുകാരോ കൂട്ടുകാരോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്?

Continue Reading

ഹജ്ജ് കര്‍മങ്ങളില്‍ ശ്രദ്ധിക്കേണ്ടത്

Mar 11 - 2016

ഹജ്ജ്കര്‍മങ്ങളെക്കുറിച്ചുള്ള പൂര്‍ണബോധമില്ലെങ്കില്‍ ചിലപ്പോള്‍ ഹജ്ജ് പാഴായിപ്പോവുന്ന സ്ഥിതിവരെയുണ്ടാകാം. അനുഷ്ഠാനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതിനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് അപകടങ്ങളും ദൂരിതങ്ങളും ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍.

Continue Reading

ഹജ്ജ്: ചില സൗമ്യവിചാരങ്ങള്‍

Mar 11 - 2016

ഏകദൈവ വിശ്വാസികളുടെ നേതാവും പ്രവാചകന്മാരുടെ പിതാവുമായ ഇബ്‌റാഹീമിന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ടും പ്രവാചകന്റെ സുന്നത്ത് പിന്‍പറ്റിക്കൊണ്ടും വിശ്വാസികള്‍ ഹജ്ജിന് വേണ്ടി പരിശുദ്ധഗേഹത്തിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇബ്‌റാഹീം(അ)യോട് അല്ലാഹു പറയുന്നു: 'തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക.

Continue Reading

അറഫാ ദിനത്തിന്റെ പ്രാധാന്യം

Mar 11 - 2016

ഹജ്ജില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് അറഫയിലെ നിര്‍ത്തം. അറഫയില്ലാതെ ഹജ്ജില്ല. ഹജ്ജിന്റെ റുക്‌നില്‍പെട്ട ഒന്നാണ് അറഫയില്‍ നില്‍ക്കല്‍. പ്രവാചകന്‍ അരുളി: 'ഹജ്ജ് അറഫയാകുന്നു.' അറഫയില്‍ നിര്‍ത്തം എന്നതുകൊണ്ട് ഉദ്ദേശ്യം അറഫയുടെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്നോ ഇരുന്നോ കിടന്നോ വാഹനത്തിലോ സൂര്യാസതമയം വരെ താമസിക്കുക എന്നാണ്.

Continue Reading

അറഫയിലെ തിരിച്ചറിവ്

Mar 11 - 2016

അറഫ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്കന്ന് കിട്ടുക. തിരുത്തുവാനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ, ഒരു ദു:ഖസത്യമുണ്ട്. തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ ഉപയോഗിച്ച പദം മശ്അറുല്‍ ഹറാം എന്നാണ്. പവിത്രബോധം അങ്കുരിപ്പിക്കുന്ന ഇടം എന്നര്‍ഥം.

Continue Reading

കുട്ടികളെ ഹജ്ജിന് കൊണ്ടു പോകുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍

Mar 11 - 2016

ഹജ്ജ് മുസ്‌ലിമിന് ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം നിര്‍ബന്ധമുള്ള കര്‍മമാണ്. ഇസ്‌ലാമിന്റെ പൂര്‍ണതക്ക് അനിവാര്യമായ അഞ്ചാമത്തെ തൂണുമാണത്. പഴയകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹജ്ജ് യാത്ര വളരെ സുഖകരമായ ഇക്കാലത്ത് മക്കളെകൂടി ഹജ്ജിന് കൂടെ കൊണ്ടുപോകുന്ന പതിവ് അധികരിച്ചിട്ടുണ്ട്. ആത്മീയവും മാനസികവുമായ അനുഭൂതി നല്‍കുന്ന ആരാധനാ കര്‍മമെന്ന നിലയില്‍ കുട്ടികളെകൂടി അതില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്.

Continue Reading

ഹജ്ജ് പക്ഷികള്‍ ചിറകുവിടര്‍ത്തുമ്പോള്‍

Mar 11 - 2016

വിമാനത്താവളങ്ങളില്‍ ഹജ്ജിന്റെ യന്ത്രപ്പക്ഷികള്‍ ചിറകു വിടര്‍ത്തുകയായി. ദൈവവിശ്വാസങ്ങള്‍ ഇത്തരുണത്തില്‍ ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും നോക്കി കാര്യങ്ങള്‍ നിര്‍ബന്ധമായും പഠിക്കണം. ഹജ്ജു വിമാനങ്ങള്‍ പണ്ട് വിശ്വാസികളുടെ സ്വപ്‌നത്തില്‍ പോലും ഇടം നേടിയിരുന്നില്ല. കപ്പലുകളായിരുന്നു അവരുടെ മനസ്സില്‍. ഇന്ന് കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ ഒരു ഹാജിയും അതില്‍ കയറാനുണ്ടാവില്ല.

Continue Reading

ത്വവാഫിന്റെ പൊരുള്‍, സഅ്‌യിന്റെ സന്ദേശം

Mar 09 - 2016

ത്വവാഫാണ് കഅ്ബാലയത്തില്‍ എത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മ്മം. കഅ്ബയെ ഇടത്തുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍വ്വമുള്ള അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്.

Continue Reading

ഹജ്ജ് വിശ്വാസിയുടെ മിഅ്‌റാജ്

Mar 09 - 2016

ഇസ്‌ലാമിലെ അഞ്ച് അനുഷ്ടാനങ്ങളും ഒരു മുസ്‌ലിമിന്റെ നിയോഗലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ഊര്‍ജ്ജശേഖരണ ഉപാധിയും വ്യക്തിത്വ നിര്‍മാണത്തിന്റെ അടിസ്ഥാനഘടകവുമാകുന്നു. ഇബാദത്തുകളുടെ ആന്തരാര്‍ഥം പ്രവാചക വചനങ്ങളിലൂടെ ഗ്രഹിക്കാന്‍ ശ്രമിച്ചാല്‍ നമുക്കത് മനസ്സിലാകും.

Continue Reading