Udhiyath

മക്കയിലെ ബലിമാംസ വിതരണം

Mar 08 - 2016

ഓരോ കൊല്ലവും ദശലക്ഷക്കണക്കിന് ഉരുക്കളാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിനിടയില്‍ ബലിയറുക്കപ്പെടുന്നത്. ഉരുക്കളുടെ എണ്ണത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും സംശയിക്കുന്ന കാര്യമാണ് ഇതെങ്ങിനെയാണ് മക്കയില്‍ ഒരു മാലിന്യത്തിനും കാരണമാക്കാതെ അറുക്കപ്പെടുന്നത് എന്ന്.

Continue Reading

വന്ധീകരിച്ച മൃഗങ്ങളെ ബലിയറുക്കല്‍

Mar 08 - 2016

വന്ധീകരിച്ച മൃഗത്തെ ബലിയറുക്കുന്നതിന് വിരോധമില്ല. അബൂറാഫിഇല്‍ നിന്ന് അഹ്മദ് ഉദ്ധരിക്കുന്നു: 'നബി(സ) വെളുപ്പും കറുപ്പും കലര്‍ന്നതും കൊമ്പുകളുള്ളതും വന്ധീകരിക്കപ്പെട്ടുതുമായ രണ്ടാടുകളെ ബലിയറുത്തു. കാരണം, അതിന്റെ മാംസം ഏറ്റം നല്ലതും രുചികരവുമാകുന്നു.'

Continue Reading

ബലിമാംസം ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക്

Mar 08 - 2016

ബലിപെരുന്നാളിന് മുന്നോടിയായി മുസ്‌ലിം സമൂഹങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കാറുള്ള ധാരാളം കര്‍മശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. അവയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക് ബലിമാംസം നല്‍കാമോ എന്നത്. അനുകൂലമായും പ്രതികൂലമായും ധാരാളം ഫത്‌വകളും അഭിപ്രായങ്ങളും നല്‍കപ്പെട്ട കാര്യമാണിത്. പ്രസ്തുത വിഷയത്തെ പ്രമാണികമായി വിലയിരുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

Continue Reading

ബലിമൃഗങ്ങള്‍

Mar 08 - 2016

ഒട്ടകം, മാട്, ആട് എന്നിവയാണ് ബലിമൃഗങ്ങള്‍. ഈ മൂന്നു വര്‍ഗങ്ങളില്‍പെട്ടതല്ലാത്ത ജീവികള്‍ ബലികര്‍മത്തിന് യോഗ്യമല്ല. അല്ലാഹു പറയുന്നു: 'ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക.'

Continue Reading

ഉദ്ഹിയ്യത്തിന്റെ പുണ്യം

Mar 08 - 2016

ഇബ്‌റാഹീം(അ)യുടെ ഓര്‍മയുണര്‍ത്താനും പെരുന്നാള്‍ ദിനത്തില്‍ ആളുകള്‍ക്ക് സമൃദ്ധിയുണ്ടാക്കാനുമാണ് അല്ലാഹു ഉദ്ഹിയ്യത്ത് നിയമമാക്കിയിരിക്കുന്നത്. നബി(സ) പ്രസ്താവിച്ചതായി ആഇശയില്‍ നിന്ന് ഉദ്ധരിക്കുന്നു: 'ബലിദിനത്തില്‍ അല്ലാഹുവിന് ബലികര്‍മത്തെക്കാള്‍ ഇഷ്ടപ്പെട്ട ഒരു മനുഷ്യകര്‍മവുമില്ല. ബലിമൃഗം അന്ത്യദിനത്തില്‍ കൊമ്പുകളും രോമവും നഖങ്ങളുമായി ഹാജരാകും.

Continue Reading

ഉദുഹിയ്യത്തിന്റെ വിധി

Mar 08 - 2016

ഉദുഹിയ്യത്ത് പ്രബലമായ സുന്നത്താകുന്നു. കഴിവുണ്ടായിട്ടും അതു ചെയ്യാതിരിക്കുന്നത് അനഭിലഷണീയമാണ് (കറാഹത്ത്). ബുഖാരിയും മുസ്‌ലിമും അനസില്‍ നിന്നുദ്ധരിച്ച ഹദീസാണ് ഇതിന് തെളിവ്: 'നബി(സ) വെളുപ്പും കറുപ്പും കലര്‍ന്ന നിറമുള്ളതും കൊമ്പുള്ളതുമായ രണ്ടാടുകളെ ബലിയറുത്തു. സ്വകരങ്ങളാലാണ് തിരുമേനി അറുത്തത്. തിരുമേനി ദൈവനാമം ഉരുവിടുകയും തക്ബീര്‍ ചൊല്ലുകയും ചെയ്തു'

Continue Reading

ഉദുഹിയ്യത്ത്

Mar 08 - 2016

അല്ലാഹുവിന്റെ സാമീപ്യമുദ്ദേശിച്ച് മൃഗങ്ങളെ ബലിയറുക്കുന്നതിനാണ് ഉദുഹീയ്യത്ത് എന്ന് പറയുന്നത്. യൗമുന്നഹ്‌റിലോ (ദുല്‍ഹജ്ജ് 10) അയ്യാമുത്തശ്‌രീഖിലോ (ദുല്‍ഹജ്ജ് 11,12,13) ആണ് ഉദുഹിയ്യത് അറുക്കേണ്ടത്. ആട്, മാട്, ഒട്ടകം എന്നീ കാലികളെയാണ് ബലിയറുക്കേണ്ടത്.

ഉദുഹിയ്യത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: 'നീ നിന്റെ നാഥനു വേണ്ടി നമസ്‌കരിക്കുകയും ബലിയറുക്കുകയും ചെയ്യുക.' (108:2)

Continue Reading

പെരുന്നാളിന് ബലിയറുക്കും മുമ്പ്‌

പാപവിമുക്തിയുടെയും മോക്ഷപ്രാപ്തിയുടെയും ശുഭവസ്ത്രങ്ങളാല്‍ അകവും പുറവും പുതപ്പിച്ച് കൊണ്ട് ലോകത്ത് നീതി സ്ഥാപിക്കാനും, വിശപ്പിനെ ഇല്ലാതാക്കാനും, ഭയത്തെ തുടച്ചുമാറ്റുവാനുമായുള്ള പരിശീലനം സിദ്ധിക്കുന്ന ജനസാഗരത്തിന്റെ ഒത്തുചേരലായ ഹജ്ജിന്റെ നാളുകള്‍ ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു. അലി ശരീഅത്തിയുടെ ഭാഷയില്‍ ഇബ്രാഹിം(അ)നെ ജീവിതത്തില്‍ പകര്‍ത്തിയാടാന്‍ എത്തിയ അഭിനേതാക്കള്‍.

Continue Reading

രക്തത്തിന്റെ പവിത്രത

മനുഷ്യ ചരിത്രത്തില്‍ ആദ്യമായി നടന്ന കൊലപാതകത്തെ കുറിച്ച് സൂറത്തുല്‍ മാഇദയില്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ആദമിന്റെ മകന്‍ ഖാബീല്‍ സഹോദരന്‍ ഹാബീലിനെ അസൂയയും വിദ്വേഷവും മൂത്ത് അന്യായമായി കൊലപ്പെടുത്തി.

Continue Reading