Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലാക്കുന്നതിനെതിരെ ഫത്‌വ

കാര്‍തൂം: സുഡാന്‍ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഫത്‌വ പുറപ്പെടുവിച്ചു. സുഡാന്‍ ഇസ്ലാമിക് ഗവര്‍ണ്‍മെന്റല്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബന്ധത്തിനെതിരെ ഇസ്ലാമിക വിധി പുറപ്പെടുവിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ഇസ്ലാമിക നിയമവശം മനസ്സിലാക്കി ഫത്വ പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം സുഡാന്‍ വിദേശകാര്യ മന്ത്രി ഉമര്‍ അല്‍ ദീന്‍ അമേരിക്കന്‍ അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയുടെ തീവ്രവാദ പട്ടികയില്‍ നിന്നും സുഡാനെ നീക്കം ചെയ്യാമെന്നും പകരം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുമാണ് പുറത്തുവന്നിരുന്നത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ മാസം സുഡാന്‍ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Related Articles