Hajj News

ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് തുടങ്ങും

Jul 19 - 2017

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള ക്യാമ്പിന്റെ തയാറെടുപ്പുകള്‍ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 12നാണ് ഹജ്ജ് ക്യാമ്പിന് തുടക്കം.

Continue Reading

ശാന്തപുരം ഹജ്ജ് ക്യാമ്പ് ജൂലൈ 5ന്

May 31 - 2017

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹാജിമാര്‍ക്കുള്ള ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 5, ബുധനാഴ്ച നടക്കുന്ന ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. വി.ടി.

Continue Reading

ഹജ്ജ് ക്യാമ്പ് ഈ വര്‍ഷവും നെടുമ്പാശ്ശേരിയില്‍

Apr 01 - 2017

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ നടക്കും. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. കഴിഞ്ഞ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നെടുമ്പാശ്ശേരിയില്‍ ക്യാമ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് സിയാല്‍ അധികൃതരുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുന്നതിനായി അസി.

Continue Reading

ഫെബ്രുവരി ആറ് വരെ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കാം

Jan 25 - 2017

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി ആറുവരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ അറിയിച്ചു. ജനുവരി 24 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി നീട്ടിയത്.

Continue Reading

ഹജ്ജ്: ഓണ്‍ലൈനായി അപേക്ഷിക്കാം

Jan 03 - 2017

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനായി ഓണ്‍ലൈന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ പാസ്‌പോര്‍ട്ട് നമ്പറോ മൊബൈല്‍ നമ്പറോ അടിച്ച് സൈറ്റില്‍ കയറാം. നേരത്തെ വിവരങ്ങളെല്ലാം നല്‍കിയതിനാല്‍ ഇത്തവണ വീണ്ടും നല്‍കേണ്ട ആവശ്യമില്ല. വായിച്ചുനോക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് ഹജ്ജ് ഹൗസില്‍ സമര്‍പ്പിച്ചാല്‍ മതി.

Continue Reading

ന്യൂനപക്ഷ മന്ത്രാലയം പുതിയ ഹജ്ജ് വെബ്‌സൈറ്റ് തുറന്നു

Dec 21 - 2016

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റ് www.haj.gov.in തുറന്നു. ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലായാണ് വെബ്‌സൈറ്റുള്ളത്.

Continue Reading

ഹജ്ജ് 2017: അപേക്ഷകള്‍ ജനുവരി രണ്ടു മുതല്‍

Dec 10 - 2016

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടു മുതല്‍ 24 വരെയാണ് ഹജ്ജ് കമ്മിറ്റി മുഖേന 2017ലെ ഹജ്ജ് കര്‍മത്തിന് പോകാനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാര്‍ച്ച് ഒന്നിനും എട്ടിനും ഇടയിലായി നടക്കും.

Continue Reading

ഹജ്ജിന്റെ വിജയം ശത്രുക്കള്‍ക്കുള്ള മറുപടി: അമീര്‍ ഖാലിദ് ഫൈസല്‍

Sep 16 - 2016

മിന: അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഏറ്റവും ഭംഗിയായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായത് ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്കുളള മറുപടിയാണെന്ന് മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് ഫൈസല്‍ പറഞ്ഞു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഭീകരതയും തീവ്രവാദവും മതമല്ലെന്ന് ഹജ്ജ് തീര്‍ഥാടകര്‍ തെളിയിച്ചു.

Continue Reading

ഹജ്ജിനൊരുങ്ങി മക്ക; 13 ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍

Sep 08 - 2016

ജിദ്ദ: വിശുദ്ധ ഹജ്ജിന്റെ ചടങ്ങുകള്‍ ശനിയാഴ്ച തുടങ്ങാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 13 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലത്തെി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം 13,10,408 പേരാണ് ചൊവ്വാഴ്ച വരെ സൗദിയിലത്തെിയത്. ആഭ്യന്തര തീര്‍ഥാടകര്‍കൂടി എത്തുന്നതോടെ 14 ലക്ഷത്തിലധികം ഹാജിമാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

എബോളയെ തുരത്തി സീറാ ലിയോണ്‍ മുസ്‌ലിംകള്‍ ഈ വര്‍ഷം ഹജ്ജിനെത്തുന്നു

Sep 07 - 2016

ഫ്രീടൗണ്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സീറാ ലിയോണില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം യാത്ര പുറപ്പെട്ടു. രാജ്യത്ത് പടര്‍ന്ന് പിടിച്ച എബോള വൈറസ് ബാധയെ തുടര്‍ന്നാണ് അവിടെ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 800 പേരുള്ള ആദ്യ സംഘത്തെ സീറാ ലിയോണ്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമ യാത്രയയച്ചു.

Continue Reading