Haram Special
ഹജ്ജുല്‍ അക്ബര്‍
അറഫാദിനം വെള്ളിയാഴ്ചയായി വരുമ്പോള്‍ ആ വര്‍ഷത്തെ ഹജ്ജിന്ന് 'ഹജ്ജുല്‍ അക്ബര്‍' എന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ യാതൊരു പിന്തുണയും ഇതിനില്ല. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുതൗബയുടെ മൂന്നാം സൂക്തത്തില്‍ ഹജ്ജുല്‍ അക്ബര്‍ എന്ന പരാമര്‍ശം വന്നിട്ടുണ്ട്.
കഅ്ബയുടെ താക്കോല്‍
ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാഷിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അദ്ദേഹമായിരുന്നു അന്ന് താക്കോല്‍ സൂക്ഷിച്ചിരുന്നത്. അബ്ദുദ്ദാറിന്റെ കുടുംബത്തിലായിരുന്നു അത് നിലനിന്നത്.
മദീനയുടെ നാമങ്ങള്‍
മദീനക്ക് 19 നാമങ്ങളുണ്ടെന്നാണ് യാഖൂതുല്‍ ഹമവി തന്റെ മുഅ്ജമുല്‍ ബുല്‍ദാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഅ്ബയുടെ ശാസ്ത്ര വിശകലനം
ഹജ്ജിനായി മക്ക സന്ദര്‍ശിച്ച ഒരാള്‍ ഹറം പള്ളിക്ക് ചുറ്റും പറക്കുന്ന പ്രാവുകളെ ശ്രദ്ധിച്ചു. അവയില്‍ കഅ്ബയെ വലയം വെച്ച് പറക്കുന്നവയുമുണ്ടായിരുന്നു. ജനങ്ങള്‍ കഅ്ബയെ ചുറ്റുന്ന പോലെതന്നെ വിപരീത ഘടികാര ദിശയിലാണ് അവ പറക്കുന്നതെന്നും അദ്ദേഹം ശ്രദ്ധിച്ചു. ജനങ്ങളെ പിന്‍പറ്റുകയാണ് പക്ഷികള്‍ ചെയ്യുന്നതെന്ന് ഒരാള്‍ പറഞ്ഞു. അതിനിടെ ഒരാള്‍ മറ്റൊരത്ഭുതം ശ്രദ്ധിച്ചു.
കഅ്ബ രൂപവും വിസ്തൃതിയും
കഅ്ബയുടെ നീളം 40 അടിയും (12.1 മീറ്ററും), വീതി 35 അടിയും (10.6 മീറ്ററും), ഉയരം 50 അടിയുമാണ് (15.2 മീറ്ററും). പടിഞ്ഞാറ് വശത്തെ ചുമരിന്റെ നീളം 12.15 മീറ്ററും കിഴക്ക് വശത്തെ ചുമറിന്റെ നീളം 11.88 മീറ്ററുമാണ്. തെക്ക് വശത്ത് 10.25 മീറ്ററും വടക്ക് വശത്ത് 9.92 മീറ്ററുമാണ് കഅ്ബയുടെ നീളം.
ഹജ്ജ് മാസങ്ങള്‍
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. പരിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും ഹജ്ജ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകുവാന്‍ മഹ്റം കൂടി ഉണ്ടാവണം.
സംസം വെള്ളത്തിന്റെ അമാനുഷികത
സംസം വെള്ളത്തിന് അതിന്റെ കെമിക്കല്‍ ഘടനയിലും രൂപത്തിലും രുചിയിലുമെല്ലാം വ്യതിരിക്തതയുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിനിന്നുള്ള വ്യത്യസ്ത ഗവേഷകര്‍ സംസമിനെ കുറിച്ച് വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ജലങ്ങളില്‍ നിന്നെല്ലാം വ്യതിരിക്തമായ പല പ്രത്യേകതകളും സംസമിനുണ്ടെന്ന് ഈ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്.
മക്കാ പ്രവേശനം
മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുന്നത് നല്ലതാണ്. നീണ്ടയാത്രയുടെ ക്ഷീണവും മറ്റും മാറ്റാന്‍ ഇത് നല്ലതാണ്. പ്രവാചകന് അപ്രകാരം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. മക്കയില്‍ പ്രവേശിക്കുന്നത് പകല്‍ സമയത്താകുന്നതും നല്ലതാണ്. മക്കയിലെത്തിയാല്‍ ഉടനെ മസ്ജിദുല്‍ ഹറമിലേക്ക് പോവണം. ബാബുസ്സലാമിലൂടെ വലതുകാല്‍ വെച്ച് പള്ളിയില്‍ പ്രവേശിക്കണം.