Current Date

Search
Close this search box.
Search
Close this search box.

മക്കാ മുശിരിക്കുകളും അല്ലാഹുവും

തീര്‍ച്ചയായും വിശ്വസിച്ചിരുന്നു. എന്ന് മാത്രമല്ല എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നിയാല്‍ അവര്‍ യാതൊരു കലര്‍പ്പുമില്ലാതെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക കൂടി ചെയ്തിരുന്നു. അക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക

{فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ}- الْعَنْكَبُوتُ: 65

എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കല്പി്ക്കുന്നു. (അല്‍ അന്‍കബൂത്ത്: 65 ).

അക്കാര്യം ഇമാം റാസി വിശദീകരിക്കുന്നത് കാണുക:

قَالَ الإِمَامُ الرَّازِي:
وَالَّذِينَ كَانُوا يَعْبُدُونَ الأَوْثَانَ فِيهِمْ مَنْ كَانُوا يَقُولُونَ إِنَّهَا شُرَكَاءُ اللهُ فِي الخَلْقِ وَتَدْبِيرِ العَالِمِ، بَلْ كَانُوا يَقُولُونَ {هَؤُلَاءِ شُفَعَاؤُنَا عِنْدَ اللهِ}، فَثَبَتَ أَنَّ الْأَكْثَرِينَ مِنْهُمْ كَانُوا مُقِرِّينِ بِأَنَّ إِلَهَ العَالَمِ وَاحِدٌ، وَأَنَّهُ لَيْسَ لَهُ فِي الإِلَهِيَّةِ مُعِينٌ فِي خَلْقِ العَالِمِ وَتَدْبِيرِهِ وَشَرِيْكٌ وَنَظِيرٌ.

إِذَا ثَبَتَ هَذَا ظَهَرَ أَنَّ وُقُوعَ اِسْمِ الْمُشْرِكِ عَلَى الْكَافِرِ لَيْسَ مِنَ الأَسْمَاءِ اللُّغَوِيَّةِ بَلْ مِنَ الأَسْمَاءِ الشَّرْعِيَّةِ، كَالصَّلَاةِ وَالزَّكَاةِ وَغَيْرِهِمَا. وَإِذَا كَانَ كَذَلِكَ وَجَبَ اِنْدِرَاجُ كُلِّ كَافِرٍ تَحْتَ هَذَا الاِسْمِ، فَهَذَا جُمْلَةٌ الكَلَامَ فِي هَذِهِ المَسْأَلَةِ وَبِاللهِ التَّوْفِيقُ. – سُورَةُ البَقَرَةِ: 6/49.

ബിംബങ്ങളെ ആരാധിക്കുന്നവരില്‍ ഒരു വിഭാഗം പ്രപഞ്ചസൃഷ്ടിപ്പിലും അതിന്റെ നിയന്ത്രണത്തിലും അല്ലാഹുവിന് പങ്കുകാരുണ്ടന്ന് വിശ്വാസിക്കുന്നവരുണ്ടായിരുന്നു, അതേ സമയം ഭൂരിഭാഗം ആളുകളും പ്രപഞ്ചസൃഷ്ടാവും നിയന്ത്രാവും അല്ലാഹു മാത്രമാണന്നും അതില്‍ അവന് യാതൊരു സഹായിയും പങ്കാളിയുമില്ലന്നും വിശ്വാസി ക്കുന്നവരായിരുന്നു ( ‘അവര്‍ അല്ലാഹു വിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണ’ന്ന വചനം സൂചിപ്പിക്കുന്നത് )
ഇത്രയും സ്ഥിരപ്പെട്ട് കഴിഞ്ഞാല്‍ കാഫിറിനെ മുശിരിക്ക് എന്ന് വിശേഷിപ്പിക്കുന്നത് കേവലം ഭാഷാപരമല്ല എന്നും, പ്രത്യുത തികച്ചും മതപരമായ സാങ്കേതികാര്‍ത്ഥത്തില്‍ തന്നെയാണന്നും വ്യക്തമാവുന്നതാണ്. (നമസ്‌കാരവും സകാത്തുമെല്ലാം വിവക്ഷിക്കപ്പെടുന്നത് പോലെ ) അപ്രകാരമാണങ്കില്‍ എല്ലാ കാഫിറുകളും മുശിരിക്ക് എന്ന സംജ്ഞയില്‍ ഉള്‍പെടുത്തല്‍ അനിവാര്യമായിതീര്‍ന്നു.) റാസി, സൂറ: ബഖറ 6/49 .

അബൂജഹല്‍ ബദര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് കാണുക.

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، قَالَ أَبُو جَهْلٍ: اللَّهُمَّ إِنْ كَانَ هَذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنْ السَّمَاءِ أَوْ ائْتِنَا بِعَذَابٍ أَلِيمٍ. فَنَزَلَتْ {وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنْتَ فِيهِمْ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ وَمَا لَهُمْ أَنْ لَا يُعَذِّبَهُمْ اللَّهُ وَهُمْ يَصُدُّونَ عَنْ الْمَسْجِدِ الْحَرَامِ} الْآيَةَ.- رَوَاهُ الْبُخَارِيُّ: 4648.

അനസ് ബ്‌ന് മാലിക് (റ) നിന്ന് നിവേദനം, അബൂജഹല്‍ പറഞ്ഞു; ‘ അല്ലാഹുവേ, ഇത് നിന്റെ പക്കല്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ മാനത്തുനിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ വരുത്തുക.’ അപ്പോള്‍ ഈ ആയത്ത് അവതരിച്ചു, ‘എന്നാല്‍, നീ അവര്‍ക്കിടയിലുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം തേടുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.'( 8 :33) (ബുഖാരി 4648).

عَنْ عَبْدِ اللهِ بْنِ ثَعْلَبَةَ بْنِ صُعَيْرٍ، أَنَّ أَبَا جَهْلٍ قَالَ: حِينَ الْتَقَى الْقَوْم : « اللهُمَّ أَقْطَعَنَا الرَّحِمَ، وَآتَانَا بِمَا لَا يُعْرَفُ فَأَحْنِهِ الْغَدَاةَ، فَكَانَ الْمُسْتَفْتِحَ ». – رَوَاهُ أَحْمَدُ: 23661، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: صَحِيحٌ

അബ്ദുല്ലാഹിബിന്‍ ഥഅലബ ബിന്‍ സുഅയ്ര്‍ (റ), ആ ജനതയെ കണ്ടുമുട്ടിയ സമയം, അബൂജഹല്‍ പറഞ്ഞതായി നിവേദനം ചെയ്യുന്നു..’ അല്ലാഹുവേ, ഞങ്ങളുടെ കൂട്ടത്തില്‍ കുടുംബ ബന്ധം വഷളാക്കിയവന്‍, ഇത് വരെ പരിചിതമല്ലാത്ത പുതിയ വാദം കൊണ്ട് വന്നവന്‍, നാളെ പ്രഭാതത്തില്‍നീ അവനെ പരാജയപ്പെടുത്തേണമേ ‘ അബുജഹല്‍ യുദ്ധവിജയത്തിന് പ്രാര്‍ത്ഥിക്കുകയായിരുന്നു. (അഹ്മദ്23661).

وَقَالَ السُّدِّي: كَانَ الْمُشْرِكُونَ حِينَ خَرَجُوا مِنْ مَكَّةَ إِلَى بَدْر، أَخَذُوا بِأَسْتَارِ الْكَعْبَةِ فَاسْتَنْصَرُوا اللَّهَ وَقَالُوا: اللَّهُمَّ انْصُرْ أَعْلَى الْجُنْدَيْنِ، وَأَكْرَمَ الْفِئَتَيْنِ، وَخَيْرَ الْقَبِيلَتَيْنِ. – تَفْسِيرُ ابْنُ كَثِيرٍ.

(അല്ലാഹുവേ ഈ രണ്ടു സൈന്യങ്ങളില്‍ നിന്ന് ഉത്തമ സൈന്യത്തെയും, രണ്ടു വിഭാഗത്തില്‍ നിന്ന് നേരിന്റെ വിഭാഗത്തെയും, രണ്ടു സംഘത്തില്‍ നിന്ന് ഉന്നതരായ സംഘത്തെയും രണ്ടു മതങ്ങളില്‍ നിന്ന് ഉല്‍കൃഷ്ട മതത്തെയും നീ സഹായിക്കണേ…)

അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന് മാത്രമല്ല, ആ അല്ലാഹുവിനോട്, അബൂ ജഹലടക്കം പ്രതീക്ഷാനിര്‍ഭരായി പ്രാര്‍ഥിക്കുക കൂടി ചെയ്തിരുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

പിന്നെ എന്തായിരുന്നു അവരുടെ വിശ്വാസം. അല്ലാഹു പറയുന്നതിങ്ങനെ:

{هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ}- يُونُسُ: 18.

ഇക്കൂട്ടര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശിപാര്‍ശകരാണ്.

അവര്‍ ഹജ്ജിനു വന്നിരുന്നു ആ സമയത്ത് അവര്‍ ചൊല്ലിയിരുന്ന തല്‍ബീയത്തു വളരെ ശ്രദ്ധേയം ആണ്……

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لَا شَرِيكَ لَكَ قَالَ فَيَقُولُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « وَيْلَكُمْ قَدْ قَدْ ». فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ. يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ.- رَوَاهُ مُسْلِمٌ: 2872.

(അല്ലാഹുവേ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങള്‍ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല…..ലരേ. അബു ജഹലും ഇത് ചൊല്ലിയിരുന്നു.
‘അല്ലാഹുവേ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങള്‍ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല. ‘
ഇത്രയും പറയുമ്പോള്‍ റസൂല്‍ (സ) അവരോട് ഇത്ര മതി എന്ന് പറഞ്ഞു വിലക്കിയിരുന്നു.
അപ്പോള്‍ അബു ജഹല്‍ പറഞ്ഞ അടുത്ത വരി ഇതായിരുന്നു.

إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ

(അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള പങ്കുകാരുണ്ട്, അവരും അവരുടെ ഉടമസ്ഥതയിലുള്ളതും എല്ലാം നിന്റെ നിയന്ത്രണത്തിലാണ്) സ്വയം പര്യാപ്തത ഉള്ളവരല്ല, എന്നര്‍ഥം.

ഇമാം റാസി പറയുന്നത് കാണുക:

قَالَ الإِمَامُ الرَّازِي:

وَرَابِعُهَا أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ. – تَفْسِيرُ الرَّازِي

നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും പ്രതിരൂപങ്ങളും പ്രതിമകളും ഉണ്ടാക്കി അവയെ ആരാധിച്ചുവന്നു. ഈ മഹാന്മാര്‍ തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ നടത്തുമെന്ന് അവര്‍ വിശ്വസിച്ചു . *ഇതിന് സമാനമായി നമ്മുടെ ഈ കാലഘട്ടത്തില്‍ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ് ധാരാളം ആളുകള്‍ മഹാന്‍മാരുടെ ഖബ്‌റുകളെ ഖബ്‌റാളികള്‍ തങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ നടത്തുമെന്ന വിശ്വാസത്തില്‍ ബഹുമാനിക്കുന്ന സമ്പ്രദായം.

ഇങ്ങനെ അല്ലാഹുവില്‍ വിശ്വസിക്കുകയും, ഗതികെട്ട വേളയില്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്തിരുന്ന മക്കയിലെ അവിശ്വാസികള്‍ ഇബ്രാഹീം നബിയുടെ വിഗ്രഹം ഉണ്ടാക്കി, അതിനോട് ഇസ്തിഗാസ നടത്തിയപ്പോള്‍ അതേക്കുറിച്ചാണ് അത്, ശിര്‍ക്കാണ് എന്ന് അല്ലാഹു പ്രഖ്യാപിച്ചതും താക്കീത് ചെയ്തതും.

Related Articles