'തമത്തുഅ്' ആണ് ഉത്തമം

Mar 09 - 2016

ചോദ്യം: ഹജ്ജില്‍ ഹജ്ജിനും ഉംറക്കും വ്യത്യസ്ത ഇഹ്‌റാം ചെയ്യുന്നതാണോ (തമത്തുഅ്) ഉത്തമം? അതല്ല ഹജ്ജിനും ഉറക്കും ഒറ്റ ഇഹ്‌റാം ചെയ്യുന്നതാണോ (ഖിറാന്‍) ഉത്തമം?

ഹജ്ജ് മാസത്തില്‍ ഹജ്ജിനും ഉംറക്കും വ്യത്യസ്ത ഇഹ്‌റാം ചെയ്യുന്ന (തമത്തുഅ്) രീതിയാണ് ഉത്തമമായ ഹജ്ജിന്റെ രൂപമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം പ്രവാചകന്‍ വ്യക്തമായ വാക്കുകളാല്‍ അത് പഠിപ്പിച്ചിട്ടുണ്ട്. ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ സ്വഹാബികളോട് തമത്തുഅ് ചെയ്യാനാണ് കല്‍പിച്ചത്.

പ്രവാചകന്റെ ഏക ഹജ്ജ് ഖിറാനായിരുന്നു. പ്രവാചകന്റെ കര്‍മമാതൃക ഖിറാനാണ്. എന്നാല്‍ പ്രവാചകന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് തമത്തുആണ് ഉത്തമമെന്നാണ്. ഈ രണ്ട് കാര്യങ്ങളെ കൂട്ടിവായിച്ചുകൊണ്ട് പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരമാണ്: ഹജ്ജ് ചെയ്യുന്ന ആള്‍ ബലിമൃഗത്തെ കൂടെ കരുതിയിട്ടുണ്ട് എങ്കില്‍ പ്രവാചകന്‍ ചെയ്തപോലെ ഖിറാനായി ഹജ്ജ് നിര്‍വഹിക്കലാണ് ഉത്തമം. എന്നാല്‍ ബലിമൃഗത്തെ കൊണ്ടുവരാത്തവര്‍ക്ക് തമത്തുഅ് ആയി ഹജ്ജ് ചെയ്യലാണ് ഉത്തമം. അതാണ് പ്രവാചകന്റെ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍, 'എന്റെ കൂടെ ബലിമൃഗമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുമായിരുന്നു' എന്ന് പറഞ്ഞത്.

Tags: Hajj Fatwa

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus