മീഖാത്ത്

Mar 10 - 2016

ഉംറക്കുദ്ദേശിക്കുന്നവര്‍ ഹജ്ജിന്റെ പ്രവേശന സ്ഥാനങ്ങള്‍ക്ക് (മീഖാത്തുകള്‍ക്ക്) പുറത്തോ അകത്തോ ആയിരിക്കും. പുറത്താണെങ്കില്‍ ഇഹ്‌റാമില്‍ പ്രവേശിക്കാതെ അതിലൂടെ കടക്കാന്‍ പാടില്ല. ബുഖാരി ഉദ്ധരിക്കുന്നു: സൈദുബ്‌നു ജുബൈര്‍ ഇബ്‌നു ഉമറിന്റെ അരികില്‍ വന്നു ചോദിച്ചു: എവിടെ നിന്നാണ് ഞാന്‍ ഉംറ ചെയ്യേണ്ടത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്‍ നജ്ദുകാര്‍ക്ക് ഖര്‍നും മദീനക്കാര്‍ക്ക് ദുല്‍ഹുലൈഫയും സിറിയക്കാര്‍ക്ക് ജുഹ്ഫയും നിശ്ചയിച്ചിരിക്കുന്നു.

ഇനി ഹജ്ജിന്റെ മീഖാത്തിനുള്ളിലാണെങ്കില്‍ അയാള്‍ ഹറമിന്റെ പുറത്തുനിന്നാണ് ഉംറക്കുവേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. ഹറമില്‍ താമസിക്കുന്നവനാണെങ്കിലും അപ്രകാരമാണ് ചെയ്യേണ്ടത്. ആഇശ(റ) തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്ത ഹദീസാണ് അതിന് തെളിവ്.

Tags: Umra

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus