Current Date

Search
Close this search box.
Search
Close this search box.

ഉംറ സഹായികള്‍

ഹജ്ജ് കഴിഞ്ഞാല്‍ പിന്നെ അടുത്ത ഹജ്ജ് വരെ ഉംറയുടെ കാലമാണിപ്പോള്‍. സാമ്പത്തിക പ്രയാസങ്ങളും ദാരിദ്ര്യവും പ്രശ്‌നമല്ല. സ്ഥലം വിറ്റിട്ടാണെങ്കിലും ആഭരണങ്ങള്‍ വിറ്റിട്ടാണെങ്കിലും ഉംറ ചെയ്യണം. സഹായത്തിനായി നാടുനീളെ ട്രാവല്‍ ഏജന്‍സികളുമുണ്ട്. അമീറുമാര്‍ക്കും ക്ഷാമമില്ല. എല്ലാംകുടി ഇപ്പോള്‍ നാട്ടില്‍ ഒരു ഉംറ തരംഗം തന്നെയാണ്. കുടുംബ സമേതം എല്ലാ വര്‍ഷവും ഉംറക്ക് പോവുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

ഉംറക്ക് പോകുന്നവരെ സഹായിക്കാനായി ഗൂഗിള്‍ പ്ലേസ്‌റ്റോറിലും നൂറുക്കണക്കിന് ആപ്പുകള്‍ ലഭ്യമാണ്. മലയാളമുള്‍പ്പെടെ ലോകത്തെ മിക്ക പ്രാദേശിക ഭാഷകളിലും ഇത്തരം ആപ്പുകളുണ്ട്. ഇവയില്‍ വഴി കാണിക്കുന്നവയും വഴി തെറ്റിക്കന്നവയും ഉണ്ട്. ഏതാണ്ട് കുഴപ്പങ്ങളൊന്നും ശ്രദ്ധയില്‍ പെടാത്ത അറബിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് ഉംറ ഗൈഡുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അറബി അറിയാവുന്നവര്‍ ആ ഭാഷയില്‍ തന്നെയുള്ള ഗൈഡ് ഉപയോഗപ്പെടുത്തുന്നതാണുത്തമം.

അറബി ഭാഷയിലുള്ള ‘മനാസിക് വ അദ്ഇയ്യത്തുല്‍ ഉംറ’ എന്ന ആപ്പില്‍ ഉംറ കര്‍മ്മത്തിന്റെ എല്ലാ വശങ്ങളും ലളിതമായി പരിചയപ്പെടുത്തുന്നുണ്ട്. ഉംറ നിര്‍വഹിക്കുന്നതെങ്ങനെ, കര്‍മ്മങ്ങളുടെ വിശദ രൂപം, ഉംറയുടെ റുക്‌നുകള്‍, സുന്നത്തുകള്‍, സ്ത്രീകളുടെ ഉംറ, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഉംറ, ഉംറയിലെ പ്രാര്‍ഥനകള്‍, പൊതുവായ പ്രാര്‍ഥനകള്‍ തുടങ്ങി ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് അങ്ങേയറ്റം പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ഏറെക്കുറെ വിശദമായിത്തന്നെ ഇതില്‍ കൈകാര്യം ചെയ്യുന്നു. 2018 ഒക്‌ടോബറില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ ആപ്പ് ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല ഉംറ യാത്രക്ക് നേതൃത്വം നല്‍കുന്ന അമീറുമാര്‍ക്കും നല്ലൊരു ഗൈഡാണ്.

‘ഉംറ ഗൈഡ് സ്‌റ്റെപ് ബൈ സ്‌റ്റെപ്’ എന്ന ആപ്പ്, പേര് സൂചിപ്പിക്കുന്നതു പോലെ ഉംറ കര്‍മ്മങ്ങള്‍ ക്രമപ്രകാരം വിശദീകരിക്കുന്നു. ഭാഷ ഇംഗ്ലീഷാണെങ്കിലും പ്രബലമായ ഹദീസുകളിലൂടെ ലഭിച്ച പ്രാര്‍ഥനകള്‍ അറബിയില്‍ തന്നെ നല്‍കിയിട്ടുണ്ട്.

അറബിക്ഃ  https://play.google.com/store/apps/details?id=com.Ad3ia.Wa.ManasikOmra.Jado
ഇംഗ്ലീഷ്ഃ  https://play.google.com/store/apps/details?id=com.admads.umrah

Related Articles