പ്രാര്‍ത്ഥന നിത്യ ശീലമാക്കാം

നാം ഉന്നതമായ സ്വപ്നങ്ങള്‍ കാണുന്നു.. ആത്മീയവും ഭൗതികവുമായ ഇവയ ത്രയും പലപ്പോഴും പുലരുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നാം യഥാവിധി പ്രാര്‍ത്ഥിക്കുന്നില്ലായെന്നതത്രെ. എത്ര ശ്രമിച്ചാലും പാപഗര്‍ത്തങ്ങളില്‍ വീണുപോവുന്ന ഒരു പരിതോവസ്ഥയും മനുഷ്യനുണ്ടല്ലോ. 'മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു' എന്ന ഖുര്‍ആനിക വചനം അതിന്റെ സാക്ഷ്യമാണ്. ഇവിടെയും വേണ്ടത് അല്ലാഹുവിനോടുള്ള മനമലിഞ്ഞ പ്രാര്‍ത്ഥനയാണ്.

നമ്മുടെ ദുരവസ്ഥകള്‍ അല്ലാഹുവിന്റെ മുന്നില്‍ നിരത്തുക. ആവലാതികള്‍ അവന്റെ സന്നിധിയില്‍ ബോധിപ്പിക്കുക. തീര്‍ച്ചയായും അല്ലാഹു അവ പരിഗണിക്കുക തന്നെ ചെയ്യും. പ്രാര്‍ത്ഥന ഇബാദത്തിന്റെ മജ്ജയാണെന്നും സത്യവിശ്വാസിയുടെ ആയുധമാണെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. 'പ്രാര്‍ത്ഥന മാത്രമേ വിധിയെ തടുക്കുകയുള്ളൂ' എന്നതാണ് വിശ്രുതമായ മറ്റൊരു നബി വചനം.

നമ്മുടെ നിസ്സഹായതയും പ്രപഞ്ച സ്രഷ്ടാവിന്റെ അജയ്യതയും കൂടി പ്രാര്‍ത്ഥന വിളംബരം ചെയ്യുന്നുണ്ട്. 'നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലായിയിരുന്നുവെങ്കില്‍ അല്ലാഹു നിങ്ങളെ പരിഗണിക്കുകയേ ഇല്ല' എന്ന് അല്‍ഫുര്‍ഖാന്‍: 77ല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെയാണ് പറഞ്ഞത്: 'നിങ്ങളുടെ നാഥന്‍ പ്രഖ്യാപിക്കുന്നു: എന്നോട് പ്രാര്‍ത്ഥിക്കുവിന്‍.ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം. എനിക്കുള്ള ഇബാദത്തില്‍ നിന്ന് ഗര്‍വിഷ്ടരായി പിന്തിരിയുന്നവര്‍ തീര്‍ച്ചയായും നിന്ദിതരും നികൃഷ്ടരുമായി നരകത്തില്‍ പതിക്കുന്നതാകുന്നു.' (അല്‍ ഗാഫിര്‍ :60)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus