വീണ്ടും ഒരു വസന്തകാലം

ദിവ്യബോധനം കൊണ്ട് അസാധാരണരായ പച്ച മനുഷ്യരായിരുന്നു അന്ത്യപ്രവാചകനടക്കമുള്ള സകല പ്രവാചകന്മാരും. നബി ശ്രേഷ്ഠന്റെ ജന്മം ഏറ്റുവാങ്ങിയ ഒരു വസന്തകാലം വീണ്ടും സമാഗതമായിരിക്കുന്നു.

മുഹമ്മദ് ഒരു മനുഷ്യനാണ് ചരല്‍ കല്ലുകള്‍ക്കിടയില്‍ മാണിക്യം പോലെ എന്ന് മുമ്പ് ആരോ പറഞ്ഞിട്ടുണ്ട്. കല്ലുകള്‍ക്കിടയിലെ മാണിക്യ കല്ല് അഥവ മനുഷ്യര്‍ക്കിടയിലെ പ്രവാചകന്‍. സകലയിനം കല്ലുകളും അമൂല്യമായ മാണിക്യ കല്ലു പോലും കല്ലുകളുടെ ഗണത്തിലാണ് എന്നു സാരം. അതീവ ഹൃദ്യവും സൂക്ഷ്മവുമായ ഒരു വിഭാവനയായി പ്രമുഖര്‍ ഈ പ്രയോഗത്തെ വിലയിരുത്തി പോരുന്നു.

Continue Reading

ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഒതുങ്ങുന്ന പ്രവാചകസ്‌നേഹം

ഒരു റബീഉല്‍ അവ്വല്‍ കൂടി ആഗതമായതോടെ മുത്ത്‌നബിയെ കുറിച്ച ചര്‍ച്ചകള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലും പേജുകളിലും സ്‌റ്റേജുകളിലുമെല്ലാം സജീവമായിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തില്‍ മതപരമായ ഉണര്‍വ് ഇന്ന് എങ്ങും പ്രകടമാണ് എന്നത് ഏറെ ആഹ്ലാദകരമാണെങ്കിലും അകക്കാമ്പില്ലാത്ത കുറേ ബാഹ്യപ്രകടനങ്ങളും വെച്ചുകെട്ടലുകളുമായി അവ പരണമിക്കുന്നുണ്ടോ എന്ന് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ഏതൊരുവിഷയത്തിലും ശക്തമായി അനുകൂലിക്കുന്ന ഒരുവിഭാഗത്തെ കാണാം. നിശിതമായി വിമര്‍ശിക്കുന്ന മറുവിഭാഗവും കുറവല്ല.

Continue Reading

വിജയത്തിന്റെ ഘടകങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്ന്

പ്രവാചകന്‍(സ) അനാഥനായിട്ടാണ് ജീവിതം ആരംഭിക്കുന്നത്. ഖുറൈശികളുടെ ആടുകളെ മേച്ചും കച്ചവടത്തിലേര്‍പ്പെട്ടും ജീവിതം നയിച്ച അദ്ദേഹം നിരവധി പ്രതിസന്ധികളെ മറികടന്നാണ് പ്രദേശം ഒന്നടങ്കം അംഗീകരിക്കുന്ന നേതാവ് എന്ന സ്ഥാനത്തെത്തിയത്. ചരിത്രത്തിന്റെ താളുകളില്‍ ഒതുങ്ങാത്ത ആ പ്രയാണത്തിലെ വിജയ പ്രേരകങ്ങളായി വര്‍ത്തിച്ച കാര്യങ്ങളെന്താണെന്ന് നാം അറിയേണ്ടതുണ്ട്. വിജയം ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണത്.

വിജയവും മനുഷ്യന്റെ ആഗ്രഹങ്ങളും തമ്മിലുള്ള ബന്ധം

Continue Reading

ഇങ്ങനെയായിരുന്നു അവര്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നത്

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശയില്‍ മുസ്‌ലിംകള്‍ കേവലം എണ്‍പത്തിമൂന്നുപേര്‍ മാത്രമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പൊതുജനങ്ങള്‍ക്കുമുമ്പില്‍ പരസ്യമായി പ്രബോധനം നടത്താന്‍ അബൂബക്കര്‍(റ) പ്രവാചകനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ''അബൂബക്കര്‍, നാം ന്യൂനപക്ഷമാണ്'' - പ്രവാചകന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. എന്നാല്‍ വളരെ ആവേശവാനായിരുന്ന അബൂബക്കര്‍(റ) പ്രവാചകനെ നിരന്തരമായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരു സ്ഥലത്ത് സംഘടിച്ച് പ്രവാചകന്റെ നേതൃത്വത്തില്‍ പരസ്യപ്രബോധനത്തിനിറങ്ങി. അവര്‍ മസ്ജിദുല്‍ ഹറമിലെത്തി. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഓരോരുത്തരും സ്വന്തം ബന്ധുക്കളുടെ സമീപത്തായി നിലയുറപ്പിച്ചു.

Continue Reading

Gallery