അതിക്രമങ്ങള്‍ തടയാനുള്ള ആപ്പുമായി നിദാല്‍ അസ്ഹരിയും സംഘവും

Mar 24 - 2018

റബാത്: നാലു വര്‍ഷം മുന്‍പ് നിദാല്‍ അസ്ഹരിയും സുഹൃത്തുക്കളും മൊറോക്കോ നഗരത്തിലൂടെ നടന്നു പോകവേയാണ് ഒരാള്‍ വന്ന് ശല്യപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്തത്. തുടര്‍ന്ന് അസ്ഹരിയും സുഹൃത്തുക്കളും അയാള്‍ക്കെതിരെ പരാതി നല്‍കുകയും അതിന്റെ ഫലമായി ആക്രമിക്കെതിരെ പൊലിസ് കേസെടുത്ത് ജയിലിടക്കുകയും ചെയ്തു. ഇതു ഫ്രീ ഫെമിനിസ്റ്റ് യൂണിയന്‍ (യു.എഫ്.എല്‍) എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കാണ് നിദാലിനെ എത്തിച്ചത്. അങ്ങനെയാണ് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ബോധം നിദാലിന്റെ മനസ്സില്‍ ഉദിച്ചതും അതു ചെയ്യാന്‍ അടങ്ങാത്ത ആവേശം ഉടലെടുത്തതും.

ഏറെ അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം 2016ലാണ് അവര്‍ സത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. 'മാഞ്ചൗഫൗച്ച്' എന്നാണ് ആപ്പിന്റെ പേര്. കഴിഞ്ഞ ദിവസമാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഫ്രീ ഫെമിനിസ്റ്റ് യൂണിയന്റെ രണ്ടാം വാര്‍ഷിക വേളയിലായിരുന്നു ആപ്പിന്റെ ലോഞ്ചിങ്. 2016 മാര്‍ച്ച് 21നായിരുന്നു സംഘടന രൂപീകരിച്ചത്.

അടിയന്തര വേളകളില്‍ സ്ത്രീകള്‍ക്ക് ഈ ആപ്പ് സഹായകമാവും. ആദ്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം. ആക്രമണം നടക്കുന്ന സ്ഥലവും സമയവും ഇതില്‍ ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അറബിക്,ഫ്രഞ്ച്,ദാരിജ ഭാഷകളില്‍ ആപ്പിലലെ സേനവനം ലഭിക്കും.

ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റു ഭീഷണികള്‍ക്കും ഇരയായവര്‍ക്കും ആക്രമണങ്ങള്‍ക്ക് സാക്ഷിയായവര്‍ക്കും ഈ ആപ്പ് വഴി അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് ആപ്പിന്റെ പ്രധാന ഉപയോഗം. തുടര്‍ന്ന് സംഘടന അവര്‍ക്കുവേണ്ട നിയമ സഹായങ്ങളും പ്രതിയെ പിടികൂടാനുള്ള നടപടികളും ഒരുക്കികൊടുക്കും. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും പരാതിയും പ്രസ്താവനയും പിന്‍വലിക്കാന്‍ ഇരകാളയവര്‍ക്ക് അവസരവുമുണ്ട്.

മൊറോകിയില്‍ അടുത്തിടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇതിന് ഇരയായവര്‍ ഭയം മൂലം പുറത്തു പറയുന്നില്ലെന്നും അത്തരക്കാര്‍ക്ക് വലിയ സഹായകമാണ് പുതിയ ആപ്പെന്നും അസ്ഹരി പറഞ്ഞു. ഇരകളെ സഹായിക്കാന്‍ എങ്ങനെ ആപ്പ് ഉപയോഗിക്കാമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുയാണ് ഞങ്ങള്‍, ഇതിനായി നമ്മോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഇവിടെ കൂട്ടബലാത്സംഗത്തിനിരയായതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഹസ്‌നയെ ഇപ്പോള്‍ സ്മരിക്കുന്നെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അസ്ഹരി പറഞ്ഞു.

യു.എഫ്.എലിന്റെ കണക്കുപ്രകാരം മൊറോകോയിലെ 50 ശതമാനം സ്ത്രീകളും വിവിധ രൂപത്തില്‍ അതിക്രമങ്ങള്‍ക്കിരയാവുന്നുണ്ട്. ഇതില്‍ പലരും പിന്നീട് വിഷാദ രോഗികളായി മാറുകയാണ്. പലരും പരാതികള്‍ പുറത്തു പറയാന്‍ മടിക്കുകയാണ്. 20 ശതമാനവും ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയായവരാണ്. ലഹരിയുടെ ആസക്തിയിലാണ് ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നത്. സംഘടന പറയുന്നു. ഉപദ്രവിക്കപ്പെട്ടതിന്റെ പേരില്‍ ആരും നിഷ്‌ക്രിയരായി തുടരരുതെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സംഘടനയുടെ പ്രൊജക്ട് മാനേജര്‍ ഫാതിന്‍ രരീബ് പറഞ്ഞു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics