മാധ്യമം ഹെല്‍ത്ത് കെയറിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ചു നല്‍കി

Apr 05 - 2018

തിരൂരങ്ങാടി: നിര്‍ധന രോഗികളുടെ ചികിത്സ സഹായത്തിനുള്ള മാധ്യമം ഹെല്‍ത്ത് കെയര്‍ 'വി കെയര്‍ വി ഷെയര്‍' പദ്ധതിയിലേക്ക്   വലിയപറമ്പ് മലബാര്‍ സെന്‍ട്രല്‍  സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച രണ്ടു ലക്ഷം രൂപ ട്രസ്റ്റ് ചയര്‍മാന്‍ പി.അബ്ദുറഹ്മാന്‍, അഡ്മിനിസ്‌ട്രേറ്റര്‍ പി.അബ്ദുസലാം, മാനേജര്‍ മൂസ അരീക്കന്‍ മാനേജര്‍ കുഞ്ഞിമുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജംഷീര്‍ നഹയില്‍ നിന്നും മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖും പ്രശസ്ത ഗായിക രാഹ്നയും ചേര്‍ന്ന് എറ്റു വാങ്ങി. ശേഷം രഹ്നയുടെ കലാവിരുന്നും വിദ്ധ്യാത്ഥികളുടെ കലാകായിക പരിപാടികളും അരങ്ങേറി.

ഏറ്റവും കൂടുതല്‍  തുക സമാഹരിച്ച മിന്‍യ എം.ഐ,  മിഷാല്‍ അബ്ദുല്‍ ഖാദര്‍ സിച്ച്,  ഷഹ്‌സാദ് അഹമ്മദ് പി. എന്നിവര്‍ക്കും ഏറ്റവും കൂടുതല്‍ സമാഹരിച്ച  ക്ലാസിലെഅധ്യാപിക ജുമാന എന്നിവര്‍ക്കും  സ്‌കൂളിനുള്ള ഉപഹാരം പ്രിന്‍സിപ്പല്‍ ജംഷീര്‍ നഹ എന്നിവര്‍ക്കും മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് കൈമാറി.

ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി എം കെ മുഹമ്മദലി ചടങ്ങു ഉല്‍ഘാടനം ചെയ്തു.ട്രസ്റ്റ് ചയര്‍മാന്‍ പി.അബ്ദുറഹ്മാന്‍ അധ്യക്ഷത  വഹിച്ചു, കളത്തില്‍ ഫാറൂഖ് മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതി വിശദീകരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ മൂസ അരീക്ക ന്‍, സി.എച്ച് ഫസല്‍, കുഞ്ഞ്മുഹമമദ് കൊടപപന , സ്വാലിഹ് എനനിവര്‍ സംസാരിച്ചു  പ്രിന്‍സിപ്പല്‍ ജംഷിര്‍ നഹ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ അബ്ബാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. മാധ്യമം ഹെല്‍ത്ത് കെയര്‍ മാനേജര്‍ എ.ഇ. നസീര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News