കോട്ടുമല ബാപ്പു മുസ്ലിയാര് അന്തരിച്ചു

മലപ്പുറം: പ്രമുഖ പണ്ഡിതനും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത ജോ. സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര് (65 ) അന്തരിച്ചു. സമസ്ത മുശാവറ അംഗമായ അദ്ദേഹം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. കുറച്ചു നാളുകളായി രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരെക്കയാണ് മരണം. പ്രമുഖ പണ്ഡിതന് പരേതനായ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം കാളമ്പാടിയില്‍ ജനിച്ച ബാപ്പു മുസ്ലിയാര് സമസ്തയുടെ നേതൃനിരയില്‍ സജീവ സാന്നിധ്യമായിരുന്നു. 2012ലാണ് ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനം ഏറ്റെടുത്തത്.
പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ പിതാവിന്റെ ദര്‍സിലൂടെ മതപഠനം തുടങ്ങിയ അദ്ദേഹം പിന്നീട് പിതാവിനൊപ്പം പട്ടിക്കാട് ജാമിഅയില്‍ മതപഠനവും പട്ടിക്കാട് ഹൈസ്കൂളില്‍ ഭൗതിക പഠനത്തിനും ചേര്‍ന്നു. 1975ല്‍ ഫൈസി ബിരുദം നേടി. അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാദിയും മുദരിസുമായിരുന്നു. നന്തി ദാറുസ്സലാമിലും സേവനം അനുഷ്ഠിച്ചു. കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലാണ്. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് കാളമ്പാടി മഹല്ല് ഖാദി, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാദിസ്ഥാനങ്ങളും വഹിക്കുന്നു. കാളമ്പാടി മഹല്ല് കമ്മറ്റിയുടെയും മദ്റസയുടെയും പ്രസിഡന്റ്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര് സ്മാരക കോംപ്ളക്സ് ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. പിതാവിന് പുറമെ കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്ലിയാര്, കോക്കുര്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് എന്നിവരും ഗുരുനാഥന്മാരാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹപാഠിയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.