മുസ്‌ലിം വിമണ്‍സ് കോളോക്കിയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Jan 11 - 2017

കോഴിക്കോട്: 2017 ഫെബ്രുവരി 25, 26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ജി.ഐ.ഒ കേരള നടത്തുന്ന ''മുസ്‌ലിം വിമണ്‍സ് കൊളോക്കിയം'' ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍, മുസ്‌ലിം സ്ത്രീ രാഷ്ട്രീയം, ജീവചരിത്രം, മുസ്‌ലിം സ്ത്രീ പ്രസ്ഥാനങ്ങള്‍, വ്യത്യസ്ത ദേശ വര്‍ഗ്ഗ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ചക്ക് വിധേയമാക്കുന്ന കോണ്‍ഫറന്‍സിന്റെ പരിമിതമായ സീറ്റുകളിലേക്ക് www.giokerala.org/colloquium/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫെബ്രുവരി 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടാവുകയെന്നും സംഘാടകര്‍ അറിയിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News