ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ

Jan 12 - 2017

കോട്ടക്കല്‍: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് 2017 ഫെബ്രുവരി 10, 11 ദിവസങ്ങളില്‍ കോട്ടക്കല്‍ പുത്തൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജനുവരി 13, വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നിര്‍വഹിക്കും.  
കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ. നാസര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുല്ലാണി സെയ്ദ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമ്മാട്ട് കുഞ്ഞീതു, കോട്ടക്കല്‍ നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കുട്ടി പരവക്കല്‍, ഒതുക്കുങ്ങല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫസലു, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ മായിന്‍ കുരുണിയന്‍, റസിയ, മുംതാസ്, റാളിയ ടീച്ചര്‍ തുടങ്ങിയവരും കബീര്‍ മാസ്റ്റര്‍, പൂക്കാട്ടില്‍ ശരീഫ്, അടാട്ടില്‍ മുഹമ്മദ്, ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍, സമ്മേളന കണ്‍വീനര്‍ മുസ്തഫാ ഹുസൈന്‍, സി.എച്ച്. അബ്ദുല്‍ഖാദിര്‍ എന്നിവരും പങ്കെടുക്കും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News