ചെമ്പരിക്ക ഖാസിയുടെ മരണം; പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കുക

Feb 13 - 2017

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. 2017 ഫെബ്രുവരി 15ന് മരണം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടില്‍ തുടക്കം മുതലെ ആക്ഷേപമുണ്ടായിരുന്നു. സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാന്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നീതി നിഷേധത്തിനെതിരെ ഫെബ്രുവരി 15ന് കാസര്‍കോട് നടക്കുന്ന മനുഷ്യാവകാശ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യുദ്ധീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad