മോദിയും അഖിലേഷും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: ഉവൈസി

Feb 17 - 2017

കാണ്‍പൂര്‍: പ്രധാനമന്ത്രി നേരന്ദ്ര മോദിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും തങ്ങള്‍ ഭരിച്ചിരുന്ന സംസ്ഥാനത്തെ കലാപം തടയാന്‍ സാധിക്കാത്ത മുഖ്യമന്ത്രിമാരാണ് ഇരുവരും എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും മുസ്‌ലിം വോട്ടര്‍മാരെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നതെന്നും ആര്യനഗര്‍ അസംബ്ലിയില്‍ മാത്രം മത്സരിക്കുന്ന ഉവൈസി പറഞ്ഞു.
മുസഫര്‍ നഗരറില്‍ കലാപമുണ്ടായപ്പോള്‍ കലാപം അവസാനിപ്പിക്കുകയോ ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയോ ചെയ്യുന്നതില്‍ മുഖ്യമമന്ത്രി പരാജയപ്പെട്ടു. മോദിയില്‍ നിന്ന് അദ്ദേഹത്തിന് എന്ത് വിത്യസ്തതയാണുള്ളത്. ഗുജറാത്തില്‍ കലപാം നടക്കുമ്പോള്‍ മോദി അവിടെ മുഖ്യമന്ത്രിയായിരുന്നു. കലാപത്തെ പിടിച്ചു കെട്ടാനോ മുസ്‌ലിംകള്‍ക്ക് നീതി ലഭ്യമാക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ പേടിപ്പിച്ച് വോട്ടു പിടിക്കാനാണ് അഖിലേഷ് ആഗ്രഹിക്കുന്നത്. എന്നും ഉവൈസി വിവരിച്ചു. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad