സിറിയയില്‍ പ്രതിപക്ഷത്തിനെതിരെ സൈന്യത്തിന്റെ ശക്തമായ ആക്രമണം

Apr 20 - 2017

ദമസ്‌കസ്: തലസ്ഥാന നഗരിയായ ദമസ്‌കസിലെ ഹാഫിദ് സ്ട്രീറ്റിലും തെക്കുകിഴക്കന്‍ പ്രദേശമായ ഖാബൂനിലും സിറിയന്‍ സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും ശക്തമായ ആക്രമണം. അതേസമയം ഫോസ്ഫറസ് ബോംബുകളും ക്ലസ്റ്റര്‍ ബോംബുകളുമുപയോഗിച്ച് സിറിയയിലെ ഹമാ പ്രദേശത്ത് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളായ അല്‍ലതാഹ്മിന, ഹല്‍ഫയ, കഫ്ര്‍സീത്ത, ത്വയ്യിബ അല്‍ഇമാം, ഹമാ എന്നിവയെ ലക്ഷ്യമിട്ടാണ് റഷ്യന്‍ വ്യോമാക്രമണമെന്നും റിപോര്‍ട്ട് വ്യക്തമാക്കി. അതോടൊപ്പം തന്നെ അലപ്പോയിലും സിറിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിട്ടുള്ളതെന്ന് റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News