പെഹ്‌ലുഖാന്റെ കുടുബത്തിന് എസ്.ഐ.ഒ പശുക്കളെ നല്‍കി

Apr 21 - 2017

ഹരിയാന: രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് ഗോരക്ഷകര്‍ അടിച്ച് കൊന്ന ഹരിയാന സ്വദേശിയായ ക്ഷീര കര്‍ഷന്‍  പെഹ്‌ലുഖാന്റെ കുടുബത്തിന് എസ്.ഐ.ഒ ദേശീയ ഘടകം പശുക്കളെ നല്‍കി. ഒരു കറവപ്പശുവിനെയും കിടാവിനെയുമാണ് നല്‍കിയത്.  ഗോരക്ഷകര്‍ക്കും അവരുടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി  പെഹ്‌ലുഖാന്റെ കുടുംബത്തിന് പശുക്കളെ നല്‍കിയതെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. രാജസ്ഥാനിലെ അല്‍വറില്‍ ഏപ്രില്‍ ഒന്നിനാണ് ഹരിയാന സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. കര്‍ഷകനായ അദ്ദേഹവും സംഘവും കൃഷിയിടത്തിലേക്ക് പശുക്കളെ ട്രക്കില്‍ കൊണ്ടുവരവേ വി.എച്ച്.പി. - ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പശുക്കടത്ത് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. പശുക്കളെ വളര്‍ത്താനാണെന്നും ക്ഷീര കര്‍ഷകനാണെന്നും വിശദീകരിച്ചിട്ടും മുസ്‌ലിമാണെന്ന് പറഞ്ഞ് ഗോരക്ഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു.  മുനിസിപ്പാലിറ്റിയുടെയും മറ്റും രേഖകള്‍ ഹാജരാക്കിയിട്ടും അക്രമികള്‍ പിന്മാറിയില്ലെന്നും മകന്‍ ആരിഫ് അടക്കമുള്ള കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News