പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

Apr 21 - 2017

പാരീസ്: ഫ്രഞ്ച് തലസ്ഥാന നഗരിയായ പാരീസിലെ ചാമ്പ്‌സ് എലീസില്‍ വ്യാഴാഴ്ച്ച വൈകിയിട്ടുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്‍ജിയം പൗരനായ അബൂയൂസുഫ് എന്ന പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയായ 'അല്‍അഅ്മാഖ്' വ്യക്തമാക്കി.
ഒരു പോലീസുകാരന്‍ കൊല്ലപ്പെടുന്നതിനും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ വെടിവെപ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാങ്‌സ്വ മുലാന്‍ പറഞ്ഞു. അയാള്‍ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് സൂചിപ്പിച്ച അദ്ദേഹം അക്രമിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഫ്രഞ്ച് പോലീസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയെന്നും എപ്പോഴാണ് നിരീക്ഷണത്തെ മറികടന്ന് ഈ ആക്രമണം നടത്താന്‍ അയാള്‍ക്ക് സാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News