ഇറാന്‍ ആണവകരാറിന്റെ ആത്മാവ് ഉള്‍കൊണ്ടിട്ടില്ല: ട്രംപ്

Apr 21 - 2017

വാഷിംഗ്ടണ്‍: വന്‍ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും വാഷിംഗ്ടണും തമ്മിലുള്ള ശക്തമായ വാക്ക്‌പോരിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇറാനുമായുള്ള ആണവകരാര്‍ വലിയ ദോഷകാരിയാണെന്നും അതില്‍ ഒപ്പുവെക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ എന്റിലോമിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ബന്ധത്തിലും ആണവകരാര്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതിലും പുനരാലോചന നടത്തുമെന്നും പ്രസ്തുത കരാറിനെ ദുരന്തമെന്ന് വിശേഷിപ്പിക്കാറുള്ള ട്രംപ് പറഞ്ഞു.
ആണവ പരിപാടികളില്‍ ഇറാന്‍ പിന്നോട്ടടിച്ചെങ്കിലും പൂര്‍ണമായിട്ടത് നിര്‍ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ആണവ മോഹങ്ങള്‍ ലോക സമാധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം അമേരിക്ക അവരുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും വ്യവസ്ഥകള്‍ പാലിക്കണമെന്നും ടില്ലേഴ്‌സണിന്റെ പരാമര്‍ശങ്ങളോട് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ളരീഫ് പ്രതികരിച്ചു. സമഗ്രമായ പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ഉറപ്പുകള്‍ പാലിക്കുന്നതില്‍ നിന്ന് ഇറാനെ തെറ്റിക്കാന്‍ പഴകിയ അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News