ദീന്‍ കൈവെടിയലല്ല സഹിഷ്ണുത: യൂസുഫുല്‍ ഖറദാവി

Apr 21 - 2017

ദോഹ: മറ്റുള്ളവരുടെ തൃപ്തിക്ക് വേണ്ടി ദീനിനെ കൈവെടിയലല്ല സഹിഷ്ണുതയെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ''സഹിഷ്ണുതയുടെ വക്താക്കളാണ് നാം. കാരണം നമ്മുടെ ദീന്‍ നമ്മോട് കല്‍പിക്കുന്നതും ആവശ്യപ്പെടുന്നതും നമ്മെ പഠിപ്പിക്കുന്നതും അതാണ്. എന്നാല്‍ മറ്റുള്ളവരുടെ തൃപ്തിക്ക് വേണ്ടി ദീനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കുക എന്നതല്ല സഹിഷ്ണുത കൊണ്ട് അര്‍ഥമാക്കുന്നത്.'' എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം കുറിച്ചു. ദൈവത്തിന്റെ ഉത്തരവിലേക്ക് സീസറിനെ കൊണ്ടു വരാന്‍ ശേഷിയുള്ള ഒരു മുസ്‌ലിം സീസറിന്റെ ഉത്തരവിന് കീഴ്‌പ്പെടുന്നത് അനുവദനീയമല്ല. ബാഹ്യമായ അനുസരണം സീസറിനും ആന്തരികമായി ദൈവത്തിനും സമര്‍പിക്കുന്നതും അനുവദനീയമല്ല. മറിച്ച് പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കണം. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News