ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖ; ഡോ. ഷിറാസ് പൂവച്ചല്‍ പ്രസിഡണ്ട്

May 12 - 2017

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖയുടെ 2017-19 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഡോ. ഷിറാസ് പൂവച്ചലിനെ തെരെഞ്ഞെടുത്തു. ജമാഅത്ത് ആസ്ഥാനത്ത് നടന്ന അംഗങ്ങളുടെ യോഗത്തില്‍ ജാമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി. മുഹമ്മദ് വേളം തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.
ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ ഡോ. കെ.ആര്‍. നാരായണന്‍ സെന്റര്‍ ഫോര്‍ ദളിത് ആന്‍ഡ് മൈനോരിറ്റീസ് സ്റ്റഡീസില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി നിലവില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷനില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്മെന്റ് സ്‌കീമ്‌സില്‍ പ്രോഗ്രാം ഹെഡ് ആയി സേവനമനുഷ്ഠിക്കുകയാണ് ഷിറാസ് പൂവച്ചല്‍. മുഹമ്മദ് ഷിഹാദ് (സെക്രട്ടറി) നൗഫല്‍ പി.കെ (വൈസ് പ്രസിഡണ്ട്) മഹബൂബ് താഹ (ജോ. സെക്രട്ടറി) ഫാത്തിമ തസ്‌നീം (വനിതാ വിഭാഗം) കമറുദ്ധീന്‍ (സാമൂഹിക സേവനം) ഡോ. ഹബീബുറഹ്മാന്‍ (ഗവേഷണം) സുബൈര്‍ ഓമശ്ശേരി (ബൈത്തുസ്സകാത്ത്) ശാതിര്‍ (ഡയലോഗ് സെന്റര്‍) സലീഖ് (എച്. ആര്‍.ഡി) ഹഖീം പൊന്നാനി (ഹല്‍ഖ സ്‌കൂള്‍) സ്വാലിഹ (ഖുര്‍ആന്‍ സ്റ്റഡി) അംജദ് കരുനാഗപ്പള്ളി (പി ആര്‍) തൗഫീഖ് (മീഡിയ) നൗഷാദ് കാളികാവ് (ഹല്‍ഖ ഫെസ്റ്റ്) അഹ്ദസ് (ഹല്‍ഖ സെവന്‍സ്) വസീം ആര്‍ എസ് (കാമ്പസ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News