തെരെഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് റെവല്യൂഷനറി ഗാര്‍ഡിനോട് റൂഹാനി

May 18 - 2017

തെഹ്‌റാന്‍: വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. റൂഹാനിയുടെ ഈ മുന്നറിയിപ്പ് പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാനില്‍ അത്യപൂര്‍വമായി മാത്രമേ റെവല്യൂഷനറി ഗാര്‍ഡിന് നേരെ പരസ്യ വിമര്‍ശനം ഉയരാറുള്ളൂ. ഗാര്‍ഡിന്റെ പിന്തുണ റൂഹാനിയുടെ മുഖ്യ എതിരാളിയായി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇബ്‌റാഹീം റഈസിക്ക് ലഭിച്ചേക്കുമെന്ന് കരുതുന്ന പശ്ചാത്തലത്തിലാണിത്.
ഒറ്റക്കാര്യം മാത്രമേ ഞങ്ങള്‍ക്ക് അപേക്ഷിക്കാനുള്ളൂ ബാസീജുകളും (The Basij Resistance Force) റെവല്യൂഷനറി ഗാര്‍ഡും അവക്ക് നിശ്ചയിച്ചിട്ടുള്ള ഇടങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതിയെന്ന് മശ്ഹദ് നഗരത്തില്‍ നടന്ന തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. സായുധ സേന രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ ഇസ്‌ലാമിക് റിപബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുല്ല ഖുമൈനിയുടെ വാക്കുകള്‍ കടമെടുത്താണ് റൂഹാനിയും ഇക്കാര്യം അവതരിപ്പിച്ചത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad