എയിംസ് എന്‍ട്രസിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു

May 18 - 2017

കോഴിക്കോട്: എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ) ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (ജി.ഐ.ഒ) ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നാളെ പരിഗണിക്കും. എയിംസ് പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം നിരോധിച്ച നടപടി, മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആള്‍ ഇന്ത്യാ പ്രിമെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ എസ്.ഐ.ഒ സമര്‍പ്പിച്ച പരാതിയില്‍ മത വിശ്വാസ പ്രകാരം ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രവും ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച കേരള ഹൈകോടതി വിധി ( WP (c).No.6813/2016) നിലനില്‍ക്കേ ഐയിംസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഹിജാബ് വിലക്കിയത്, കോടതി വിധിയുടെ ലംഘനമാണു. മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം കോടതി കയറേണ്ടി വരുന്ന സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം സമൂഹത്തിന്റെ മതാത്മക ജീവിത ചിഹ്നങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളെ ചെറുക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ത്ഥികളുമായും സംഘടനകളുമായും ചേര്‍ന്ന് നിയമപോരാട്ടം ശക്തിപ്പെടുത്താനാണ് എസ്.ഐ.ഒ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad