ഭീകരതക്കും ഇറാന്‍ ഭീഷണിക്കുമെതിരെ അമേരിക്കയുമായി സഹകരിക്കും: സൗദി

May 19 - 2017

റിയാദ്: റിയാദില്‍ ചേരാനിരിക്കുന്ന ഗള്‍ഫ് - യുഎസ് ഉച്ചകോടി ജി.സി.സി രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഇടയിലെ ബന്ധത്തെയും നയതന്ത്രത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ലോകത്ത് അമേരിക്ക നിര്‍വഹിക്കുന്ന റോളിനോടുള്ള തന്റെ യോജിപ്പും റിയാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള നയതന്ത്രം ഭീകരതക്കെതിരെയുള്ള, വിശിഷ്യാ ഐഎസിനും അല്‍ഖാഇദക്കും നേരെയുള്ള പോരാട്ടത്തിന് മുന്‍ഗണനാ പട്ടികയില്‍ അവര്‍ നല്‍കുന്ന പ്രഥമ പരിഗണനയുമായി ബന്ധപ്പെട്ടതാണ്. അപ്രകാരം ഇറാന്റെ ശത്രുതാപരമായ നയങ്ങളെയും ഭീകരതക്ക് അവര്‍ നല്‍കുന്ന പിന്തുണയയെയും ചെറുക്കുന്നതിനും അമേരിക്കയുടെ പരമ്പരാഗത സഖ്യങ്ങളുമായുള്ള സഖ്യം വീണ്ടെടുക്കുന്നതിനുമാണ്. നടക്കാനിരിക്കുന്ന ഗള്‍ഫ് - യുഎസ് ഉച്ചകോടി ഇരുകക്ഷികള്‍ക്കുമിടയിലെ ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ്. അപ്രകാരം റിയാദില്‍ നടക്കാനിരിക്കുന്ന ഇസ്‌ലാമിക് - യുഎസ് ഉച്ചകോടി ഇരുപക്ഷവും ക്രിയാത്മകമായ സംവാദം ആഗ്രഹിക്കുന്നു എന്നതിനെയാണ് കുറിക്കുന്നത്. ഈ ഉച്ചകോടി ഒരു ചരിത്രസംഭവമായി മാറുകയും അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും അമേരിക്കക്കും ഇടയിലെ ബന്ധത്തില്‍ പുതിയൊരു അധ്യായം തുറക്കുകയും ചെയ്യും. എന്ന് ജുബൈര്‍ പറഞ്ഞു. രാജാക്കന്‍മാരും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും അടക്കം 37 അറബ് മുസ്‌ലിം നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad