ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി സംഘത്തെ ഡോ. ഖറദാഗി സ്വീകരിച്ചു

Jun 19 - 2017

ദോഹ: ഇന്ത്യയിലെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ജനറല്‍ സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനിയെയും അക്കാദമി അംഗമായ ഇംതിയാസ് അഹ്മദ് ഖാസിമിയെയും ലോക മുസ്‌ലിം പണ്ഡിതവേദി ഓഫീസില്‍ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി സ്വീകരിച്ചു. സന്ദര്‍ശനത്തിനിടെ ഹൈദരാബാദിലെ അല്‍മഅ്ഹദുല്‍ ആലി അല്‍ഇസ്‌ലാമി അറബി ഭാഷയില്‍ പുറത്തിറക്കുന്ന പുറത്തിറക്കുന്ന 'അന്നബിയ്യുല്‍ ഖാതമു വമിനനുഹു അലല്‍ ബശരിയ്യ' (അന്ത്യപ്രവാചകനും മനുഷ്യകുലത്തിനുള്ള അദ്ദേഹത്തിന്റെ നന്മകളും) പ്രകാശനം ചെയ്യുകയും ചെയ്തു. ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറിയാണ് അതിന് മുഖവുരെ എഴുതിയിട്ടുള്ളത്.
ഫിഖ്ഹ് അക്കാദമി സമ്മാനിച്ച നിരവധി പുസ്തകങ്ങള്‍ക്കൊപ്പം പുതിയ പുസ്തകത്തിന്റെ പ്രകാശനം നടത്താന്‍ കഴിഞ്ഞതിലും ഡോ. ഖറദാഗി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ആദര്‍ശത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ച്ചയുണ്ടാക്കുന്നതിനും അവരെ ശരിയായ വഴിയില്‍ നയിക്കുന്നതിനും സഹായിക്കുന്ന കൂടുതല്‍ വൈജ്ഞാനിക സംഭാവനകള്‍ അര്‍പിക്കാന്‍ അക്കാദമിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച പ്രശ്‌നങ്ങളും വൈജ്ഞാനിക പ്രബോധന രംഗങ്ങളില്‍ ഫിഖ്ഹ് അക്കാദമി നിര്‍വഹിക്കുന്ന ശ്രമങ്ങളും റഹ്മാനി പണ്ഡിതവേദി ജനറല്‍ സെക്രട്ടറിയെ ധരിപ്പിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad