സ്ഥാപനങ്ങളുടെ മികവിന് മാനേജ്‌മെന്റുകള്‍ ശ്രദ്ധിക്കണം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍

Jul 14 - 2017

ചേളാരി: മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിക്കണമെന്നും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലമുറയെ നശിപ്പിക്കുമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. സമസ്തയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിടൂഷന്‍സ് (അസ്മി)യുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു.
അസ്മിയുടെ നേതൃത്വത്തില്‍ ചേളാരി സമസ്താലയത്തില്‍വെച്ച് നടന്ന സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. അസ്മി പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ മോയിന്‍ കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ക്രിയാത്മക മാനേജ്‌മെന്റും എന്ന വിഷയത്തില്‍ സുബൈര്‍ നെല്ലിക്കാപ്പറമ്പ്, അഡ്വ. നാസര്‍ കാളംമ്പാറ എന്നിവര്‍ ക്ലാസെടുത്തു. അസ്മി സെക്രട്ടറി റഷീദ് കംബ്ലക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസ്മി വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എ ചേളാരി, പി.വി മുഹമ്മദ് മൗലവി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ജനല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും സെക്രട്ടറി നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad