കോടികളുടെ ഇടപാടിന് പകരമായിട്ടാണ് റിയാദ് ഉച്ചകോടിയില്‍ പങ്കെടുത്തത്: ട്രംപ്

Jul 15 - 2017

വാഷിംഗ്ടണ്‍: അമേരിക്കയുമായി കോടികളുടെ ആയുധ ഇടപാടിന് തയ്യാറായില്ലെങ്കില്‍ റിയാദ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സൗദി നേതൃത്വത്തെ താന്‍ അറിയിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിയാദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പകരമായി ഭീകരതക്ക് ഫണ്ടനുവദിക്കുന്നത് നിര്‍ത്തലാക്കണമെന്നും താന്‍ നിബന്ധന വെച്ചിരുന്നതായി ട്രംപ് സി.ബി.എന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രദേശത്തെ ചില രാഷ്ട്രങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറുമായി വളരെ നല്ല ബന്ധമാണ് അമേരിക്കക്ക് ഉള്ളതെന്നും ദോഹയിലെ അമേരിക്കന്‍ സൈനിക താവളം യാതൊരു വിധ പ്രശ്‌നങ്ങളും നേരിടുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എപ്പോഴെങ്കിലും ഞങ്ങള്‍ക്ക് അവിടെ വിടേണ്ടി വന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി സൈനിക താവളം ഒരുക്കാന്‍ താല്‍പര്യമുള്ള പത്ത് രാഷ്ട്രങ്ങളുണ്ടാവും. മാത്രമല്ല, അതിന്റെ ചെലവ് അവര്‍ തന്നെ വഹിക്കുകയും ചെയ്യും. ഞങ്ങള്‍ തന്നെ ചെലവഴിക്കേണ്ട കാലമെല്ലാം ഒരു കഴിഞ്ഞിരിക്കുകയാണ്.'' എന്ന് ട്രംപ് പറഞ്ഞു. അമേരിക്കക്ക് പ്രദേശത്ത് എവിടെയെങ്കിലും സൈനിക താവളം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന്റെ നിര്‍മാണ ചെലവടക്കം വഹിച്ചു കൊണ്ട് സ്വീകരിക്കാന്‍ സന്നദ്ധരായിട്ടുള്ള എത്രയോ രാജ്യങ്ങളുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad