ബിരുദധാരികളായ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ വിവാഹ സമ്മാനം

Aug 08 - 2017

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ബിരുദം നേടിയ പെണ്‍കുട്ടികളുടെ വിവാഹത്തിന് കേന്ദ്ര സര്‍ക്കാര്‍ 51,000 രൂപ പാരിതോഷികമായി നല്‍കുന്ന പദ്ധതി ഉടന്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 'ഷാദി ഷാഗൂണ്‍' എന്ന പേരിലാണ് ഈ സ്‌കീം നടപ്പാക്കുക. നേരത്തെ മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ളവര്‍ക്കാണ് ഈ സ്‌കീമിന്റെ ഗുണം ലഭിക്കുക.
മുസ്‌ലിം സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശ്യത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ കീഴിലുള്ള മൗലാനാ ആസാദ് നാഷണല്‍ ഫൗണ്ടേഷന്റെ ഈ കാല്‍വെപ്പെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു. കോളേജ്, യൂണിവേഴ്‌സിറ്റി തലത്തിലുള്ള വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് മുസ്‌ലിം പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സ്‌കീം എന്ന് മൗലാനാ ആസാദ് ഫൗണ്ടേഷന്‍ പറഞ്ഞു. ഫൗണ്ടേഷന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News