സാമൂഹ്യ തിന്മകള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ വിശ്വാസികള്‍ക്ക് കഴിയണം: പി. മുജീബുറഹ്മാന്‍

Aug 12 - 2017

പാലക്കാട്: സാമൂഹ്യ തിന്മകള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ വിശ്വാസി സമൂഹത്തിനാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍. അതിനുള്ള പ്രചോദനവും സന്ദേശവും പ്രവാചകചര്യയിലുണ്ട്. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ കാലത്തെ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ പുതുതലമുറക്ക് പലതും ചെയ്യാന്‍ കഴിയുമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി പട്ടാമ്പിയിലും മണ്ണാര്‍ക്കാടുമായി സംഘടിപ്പിച്ച മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. 'സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ രീതിശാസ്ത്രം' എന്ന വിഷയത്തില്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗം അബ്ദുല്‍ ഹകീം നദ്‌വി സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രസ്ഥാന പ്രവര്‍ത്തകരെ അനുമോദിച്ചു. ഏരിയ പ്രസിഡന്റുമാരായ നാസര്‍ കാരക്കാട്, അബ്ദുല്‍ ഖാദര്‍, അബ്ദുസലാം പുലാപ്പറ്റ , സി. അഷറഫ് എന്നിവര്‍ സംസാരിച്ചു. മറ്റു ഏരിയകളുടെ കണ്‍വെന്‍ഷന്‍ 3 മേഖലകളിലായി 27ന് നടക്കും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സംസാരിക്കും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News