പോലീസ് നിര്‍ബന്ധിച്ച് ശിരോവസ്ത്രം അഴിപ്പിച്ച മുസ്‌ലിം സ്ത്രീക്ക് 85000 ഡോളര്‍ നഷ്ടപരിഹാരം

Aug 12 - 2017

കാലിഫോര്‍ണിയ: പോലീസ് കസ്റ്റഡിയിലായിരിക്കെ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ട മുസ്‌ലിം സ്ത്രീ നല്‍കിയ പരാതി അംഗീകരിച്ച കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് ലോങ് ബീച്ച് നഷ്ടപരിഹാരമായി 85,000 അമേരിക്കന്‍ ഡോളര്‍ നല്‍കും. ചൊവ്വാഴ്ച്ച നടന്ന ലോങ് ബീച്ച് സിറ്റി കൗണ്‍സില്‍ യോഗം വോട്ടെടുപ്പിലൂടെ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം കാറോടിച്ച് പോവുകയായിരുന്ന ക്രിസ്റ്റി പവലിനെ പോലീസ് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) ലോസ് ഏഞ്ചല്‍സ് ചാപ്റ്റര്‍ നല്‍കിയ പത്രപ്രസ്താവന വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യുന്നത് വനിതാ ഓഫീസറായിരിക്കണമെന്ന് അവരുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും പുരുഷന്‍ ഓഫീസര്‍മാര്‍ തന്നെയാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ ശിരോവസ്ത്രം നീക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലെടുക്കപ്പെട്ട രാത്രിയില്‍ ശിരോവസ്ത്രം ഇല്ലാതെയാണ് അവരെ തടഞ്ഞുവെച്ചതെന്നും ബി.ബി.സി റിപോര്‍ട്ട് സൂചിപ്പിച്ചു.
മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ ക്രിസ്റ്റി പവലിനെ അഭിനന്ദിക്കുന്നതായി CAIR അതിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രിസ്റ്റി നേരിട്ട അവഹേളനത്തിനും പ്രയാസങ്ങള്‍ക്കും ലഭിച്ച നഷ്ടപരിഹാരത്തിനപ്പുറം സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധിച്ച് ശിരോവസ്ത്രം അഴിപ്പിക്കുന്ന ലോങ് ബീച്ച് പോലീസിന്റെ നയത്തില്‍ മാറ്റം വരുത്താനും സഹായകമാകുമെന്ന് കൗണ്‍സിലിന്റെ ലോസ് ഏഞ്ചല്‍സിലെ പൗരാവകാശ അഭിഭാഷക മര്‍വ രിഫാഹി പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News