ഗസലും ഇശലും പെയ്തിറങ്ങി 'മെഹ്ഫിലെ ഈദ്'

Sep 05 - 2017

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ല സംവേദന വേദി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മെഹ്ഫിലെ ഈദ് ഫെസ്റ്റില്‍ ഇശലും ഗസലും പെയ്തിറങ്ങി. മീഡിയാവണ്‍ പതിനാലാം രാവ് ഫെയിം മുര്‍ഷിദ്, പ്രമുഖ പാട്ടുകാരി സിദ്‌റത്തുല്‍ മുന്‍തഹ എന്നിവര്‍ ഇശല്‍ രാവിന് കുളിര്‍മയേകി. അല്‍ജാമിഅ വിദ്യാര്‍ഥികളുടെ കോല്‍ക്കളിയും വട്ടപ്പാട്ടും പരിപാടിക്ക് മിഴിവേകി. സൂഫി ഗസല്‍ സംഗീതജ്ഞന്‍ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ നയിച്ച ഗസലും അരങ്ങേറി.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. എ.കെ സഫീര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി സി.എച്ച് ബഷീര്‍, വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ജമീല ടീച്ചര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഷനാനീറ, പ്രോഗ്രാം കണ്‍വീനര്‍ യാസിര്‍ വാണിയമ്പലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News