ഹാദിയ കേസ്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Sep 05 - 2017

കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപെട്ട് ജി.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി .ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ആവശ്യപ്പെട്ടു. ജി.ഐ.ഒ വൈസ് പ്രസിഡന്റ്  ഹാജറ, രിസാന ഒ, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഹാദിയയുടെ നീതിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണത്തില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പുവെച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News