റോഹിങ്ക്യ; നരനായാട്ടിനെതിരെ പ്രതിഷേധ പ്രകടനം

Sep 08 - 2017

ഒലവക്കോട്: റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കണമെന്നും അവിടെ നിന്നുള്ള അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയും ഒലവക്കോട് ഏരിയയിലെ എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക മനസാക്ഷിയെ ദുഖിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും, അത്യന്തം മനുഷ്യത്യ രഹിതവും ദീകരവുമായ ചെയ്തികള്‍ക്കെതിരെ എല്ലവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡന്റ് എം. സുലൈമാന്‍ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗമായ നൗഷാദ് ആലവി അധ്യക്ഷത വഹിച്ചു. നസീഫ് മേപ്പറമ്പ് സ്വാഗതവും, എ.നൗഷാദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് അബ്ദുസ്സലാം, മന്‍സൂര്‍, സാജിദ് മേപ്പറമ്പ്, റിയാസ്, അദ്‌നാന്‍ , സാബിത്ത് , അമീന്‍ സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News