പ്രമുഖ സൗദി പ്രബോധകന്‍ സല്‍മാന്‍ അല്‍ഔദ അറസ്റ്റിലായതായി റിപോര്‍ട്ട്

Sep 11 - 2017

ജിദ്ദ: സൗദിയിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ അറസ്റ്റിലായതായി റിപോര്‍ട്ട്. ഭരണകൂടം സല്‍മാന്‍ അല്‍ഔദയെ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഫഹദ് അല്‍ഔദ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക റിപോര്‍ട്ടുകളൊന്നും ഇതുവരെയും വന്നിട്ടില്ല. ടിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സഹോദരന്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയിച്ചത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥലമോ തിയ്യതിയോ അതിന്റെ കാരണങ്ങളോ അദ്ദേഹം വിശദീകരിച്ചിട്ടില്ല.
സല്‍മാന്‍ അല്‍ഔദയുടെ അറസ്റ്റ് വിവരം അദ്ദേഹവുമായി അടുത്ത ബന്ധമുള്ള സ്രോതസ്സില്‍ നിന്ന് സ്ഥിരീകരിച്ചതായി അനദോലു ന്യൂസ് റിപോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ 'മനസ്സുകളെ കൂട്ടിയിണക്കാന്‍' പ്രാര്‍ഥിച്ചു കൊണ്ട് സല്‍മാന്‍ അല്‍ഔദി ടീറ്റ് ചെയ്തിരുന്നുവെന്ന് ടിറ്റര്‍ ഉപയോക്താക്കള്‍ സൂചിപ്പിച്ചു. അവദ് അല്‍ഖറനി, അലി അല്‍ഉംരി അടക്കമുള്ള ഇരുപതോളം വ്യക്തികളെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും പ്രബോധന പ്രവര്‍ത്തകരാണെന്നും ടിറ്റര്‍ ഉപോക്താക്കള്‍ പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News