അബ്ബാസിന് ശേഷമുള്ള ഘട്ടത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ മന്ത്രിയുടെ മുന്നറിയിപ്പ്

Sep 14 - 2017

തെല്‍അവീവ്: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ശേഷമുള്ള ഘട്ടത്തെ നേരിടുന്നതിന് ഇസ്രയേല്‍ ഒരുങ്ങിയിരിക്കണമെന്ന് ജറൂസലേം - പരിസ്ഥിതി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഇസ്രയേല്‍ മന്ത്രി സീവ് എല്‍കിന്‍ മുന്നറിയിപ്പ് നല്‍കി. തനിക്ക് അധികാരത്തില്‍ തുടരുന്നതിനായി അബ്ബാസ് ഫലസ്തീന്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിലെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി നേതാക്കളില്‍ ഒരാളാണ് എല്‍കിന്‍.
24 വര്‍ഷം മുമ്പ് ഓസ്‌ലോ കരാറിന് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അബ്ബാസെന്നും അതുമായി മുന്നോട്ടു പോകാന്‍ അന്തരിച്ച ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ചെവിയില്‍ മന്ത്രി അബ്ബാസായിരുന്നു എന്നും ഇസ്രയേല്‍ മന്ത്രി സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ അതിനെ മറമാടാന്‍ ശ്രമിക്കുകയാണെന്നും എല്‍കീന്‍ പറഞ്ഞു. ഓസ്‌ലോ കരാറിന് ഇരുപത് വര്‍ഷം തികയുന്ന വേളയില്‍ ജറൂസലേം സെന്റര്‍ ഫോര്‍ പബ്ലിക് അഫേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിന് ശേഷമുള്ള ഘട്ടത്തെ നേരിടാന്‍ ഇസ്രയേല്‍ ഒരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ഫലസ്തീന്‍ മണ്ണില്‍ വ്യാപകമായ രീതിയില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഫലസ്തീന്‍ സുരക്ഷാ വിഭാഗത്തെയോ അസംഘടിതരായ ഫതഹ് പാര്‍ട്ടി ഘടകങ്ങളെയോ ഇസ്രയേല്‍ നേരിടേണ്ടി വരും. എന്നും അദ്ദേഹം വിശദീകരിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News