ക്യാമ്പസുകളില്‍ സാഹോദര്യത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക: ടി ആരിഫലി

Sep 30 - 2017

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ-ആക്രമണ രാഷ്ട്രീയത്തിനെതിരെ കാമ്പസുകളില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സഹോദര്യത്തിന്റെ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികള്‍ പിന്തുണക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയറുമായി സഹകരിച്ച് ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകളില്‍ നീതിയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും, അത്തരം കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തെ ജനതയെ മുഴുവന്‍ സര്‍ഗാത്മകമായ പുതിയ രാഷ്ട്രീയത്തെയും ഭാവനകളെയും കുറിച്ച് വഴിക്കാനും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് ഡോ: ഷിറാസ് പൂവച്ചല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡി.ഡി.എ കമ്മീഷണര്‍ സുബു. ആര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി സംവാദത്തില്‍ 'നാളെയുടെ ഇന്ത്യ,വെല്ലുവിളികളും പ്രതീക്ഷകളും' എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി വസീം ആര്‍.എസ്, അഡ്വ. അബ്ദുല്‍ കബീര്‍, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി റിസ്വാന നുസ്രത്ത്, ജി.ഐ.ഒ ഡല്‍ഹി പ്രതിനിധി ഷാക്കിബ മൊയ്ദു, ഡല്‍ഹി മലയാളി ഹല്‍ഖ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഡോക്ട്രേറ്റ് നേടിയവരെയും, റാങ്ക് ജേതാക്കള്‍ക്കളെയും ആദരിച്ചു, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല, ജാമിയ മില്ലിയ, അലിഗഡ്, അമിറ്റി, ഡല്‍ഹി സര്‍വ്വകലാശാല, ഐ.ഐ.ടി, സൗത്ത് ഏഷ്യന്‍ സര്‍വ്വകലാശാല, ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കാമ്പസുകളില്‍ നിന്നുമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്ന പരിപാടിയില്‍ ഷുഹൈബ് കണ്ണൂര്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു, ഹല്‍ഖ അസിസ്റ്റന്റ് സെക്രട്ടറി മന്‍സൂര്‍ നന്ദി പറയുകയും ജോയിന്റ് സെക്രട്ടറി മെഹ്ബൂബ് താഹ സ്വാഗതം പറയുകയും ചെയ്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News