ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം

Oct 11 - 2017

ശാന്തപുരം: എസ്.ഐ.ഒ മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന 'ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സി'ന്റെ പ്രഖ്യാപനം ശാന്തപുരം അല്‍ജാമിഅയില്‍ വെച്ച് നടന്നു. ഇബ്‌നു ഖല്‍ദൂന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇത്തിഹാദുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി.കെ അലി കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അപാരമായ ധിഷണാ പാടവത്തിന്റെ പിന്‍ബലത്തില്‍ ജീവിച്ച കാലത്തോട് സംവദിച്ച നവോത്ഥാന നായകനാണ് ഇബ്‌നുതൈമിയ്യ എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിതന്‍ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇബ്‌നുതൈമിയ്യയുടെ ജീവിതം കാലാനുസൃതമായി വികസിപ്പിക്കുകയാണ് പുതിയ കാലത്തെ പ്രസക്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീര്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ജാമിഅ അസി. റെക്ടര്‍ ഇല്യാസ് മൗലവി പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സല്‍മാന്‍ ഫാരിസ് സ്വാഗതവും അക്കാഡമിക് കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ അമീന്‍ മമ്പാട് നദിയും പറഞ്ഞു. ജില്ലാ സമിതി അംഗങ്ങളായ അനീസ് റഹ്മാന്‍, ഫഹീം ചൂനൂര്‍, എം.ഐ അനസ് മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News