വരാനിരിക്കുന്ന യുദ്ധം സിറിയക്കും ലബനാനും എതിരെ: ഇസ്രയേല്‍ പ്രതിരോധ മന്ത്രി

Oct 11 - 2017

തെല്‍അവീവ്: വരാനിരിക്കുന്ന യുദ്ധം ഒരേ സമയത്ത് സിറിയക്കും ലബനാനും എതിരെയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്റെ ഭീഷണി. യുദ്ധം ഹിസ്ബുല്ലക്കും സ്വതന്ത്രസ്വഭാവം നഷ്ടപ്പെട്ട് ഹിസ്ബുല്ലയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ലബനാന്‍ സൈന്യത്തിനും എതിരെയായിരിക്കും യുദ്ധമെന്നും പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് സൈനികര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനും അദ്ദേഹത്തിന്റെ മുഴുവന്‍ കൂട്ടാളികള്‍ക്കും എതിരെ കൂടിയായിരിക്കും യുദ്ധമെന്നും അദ്ദേഹം പറഞ്ഞതായി യെദിയോദ് അഹരനോത്ത് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ഭാവിയില്‍ തെക്കുഭാഗത്ത് ഒരു യുദ്ധം ആരംഭിച്ചാല്‍ വളരെ വേഗത്തിലത് വടക്കന്‍ ഭാഗത്തേക്കും വ്യാപിക്കുകയും ഇരുവശത്തും യുദ്ധം നടക്കുകയും ചെയ്യുമെന്ന് പറഞ്ഞ ലിബര്‍മാന്‍ അതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പുതിയ വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രയേലിനെതിരെയുള്ള ഏതൊരു നീക്കവും നല്ല ആലോചനയോടെയായിരിക്കണമെന്നും 'ശത്രുക്കളോട്' അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം മുഴുവന്‍ കഴിവുകളും ശേഷിയും ഉപയോഗിക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News