തഫവ്വുഖ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Oct 13 - 2017

കണ്ണൂര്‍: ഡിസംബര്‍ 23നു കൊല്ലത്ത് വെച്ച് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിന്റെ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് ' 17 ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. പാളയം ജുമുഅഃ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ മൂന്ന് വേദികളിലായി നടക്കുന്ന  മല്‍സരങ്ങളില്‍ സംസ്ഥാനത്തെ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, പ്രസംഗം (അറബി, ഇംഗ്ലീഷ്, മലയാളം), ഖുര്‍ആന്‍ ദര്‍സ് എന്നീ മല്‍സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.siokerala.org/thafawuq/ എന്ന വെബ്‌സൈറ്റ് അഡ്രസില്‍ ലഭ്യമാണെന്ന് തഫവ്വുഖ് ഫെസ്റ്റ് ഡയറക്ടര്‍ ശബീര്‍ കൊടുവള്ളി അറിയിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News