റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായങ്ങള്‍ കൈമാറി

Oct 31 - 2017

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും ബ്രൈറ്റ് ഫ്യൂച്ചര്‍ സൊസൈറ്റിയും ചേര്‍ന്ന് മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹി അല്‍ശിഫ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചന്ദേനി, നൂഹ്, ഹരിയാന എന്നിവിടങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ഞൂറിലേറെ ആളുകള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും മരുന്നുകളും അതിലൂടെ നല്‍കി. അതോടൊപ്പം 1500ലേറെ പേര്‍ക്ക് പായ, ബെഡ്, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയ വസ്തുക്കളും വിതരണം ചെയ്തു.
മാനുഷിക പരിഗണന വെച്ചാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതെന്ന് അതിന്റെ ജനറല്‍ സെക്രട്ടറി ടി. ആരിഫലി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. വിവേചനങ്ങള്‍ക്കതീതമായി ആളുകളെ സഹായിക്കല്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആളുകളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫൗണ്ടേഷന്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രസ്താവന പറഞ്ഞു. നാടും വീടും ഉപേക്ഷിച്ച് പോന്ന ഈ അഭയാര്‍ഥികളെ സഹായിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളോടും എന്‍.ജി.ഒ കളോടും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News