ഇസ്‌ലാം ഏത് കാലഘട്ടത്തിനും അനുയോജ്യമായ സാമൂഹ്യ ജീവിതവ്യവസ്ഥ: എ. റഹ്മത്തുന്നിസ

Nov 09 - 2017

ആലുവ: ഇസ്ലാം ഏഴാം  നൂറ്റാണ്ടിലെ അധമ ബോധത്തിന്റെ സാസ്‌കാരമല്ല. ആറാം നൂറ്റാണ്ടിലെ കിരാതമായ സംസ്‌കാരത്തില്‍ നിന്നും നക്ഷത്ര തുല്യരായ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുത്ത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സാമൂഹത്തെയും സംസ്‌കാരത്തെയും ലോകത്തിന് സംഭാവന നല്‍കിയ  ജീവിതവ്യവസ്ഥയാണെന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ്  റഹ്മത്തുന്നിസ.എ  പറഞ്ഞു. സംസ്ഥാന നേതാക്കളുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് തായിക്കാട്ടുകര ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാസംഗമം  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അവര്‍. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സി.വി.ജമീല സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സൂം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം സമീന അഫ്‌സല്‍ ജില്ലാ പ്രസിഡന്റ് റഫീഖ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.  ഏരിയ പ്രസിഡന്റ് ഗ.ഒ. സുഹറാബീവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമതി അംഗം വി.കെ ആരിഫ ഖിറാഅത്ത് നടത്തി. ഏരിയ സെകട്ടറി വി.എ സഫിയ സ്വാഗതവും ജില്ലാസമിതി അംഗം ജസീല പി.എം നന്ദിയും പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News