അസഹിഷ്ണുതക്കെതിരെ കൂട്ടായ ചെറുത്ത് നില്‍പ്പ് കാലഘട്ടത്തിനനിവാര്യം

Nov 09 - 2017

പാലക്കാട്: അസഹിഷ്ണുതക്കെതിരെ കൂട്ടായ ചെറുത്തു നില്‍പ്പ് കാലഘട്ടത്തിനനിവാര്യമാണെന്ന്  ജി.ഐ.ഒ ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. 'അസഹിഷ്ണുതക്കെതിരെ ചെറുത്തു നില്‍പ്പിന്റെ  പെണ്‍കരുത്ത്' എന്ന തലക്കെട്ടില്‍ ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഫീദ അഹ്മദ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ ഇരയായ ഹാദിയയുടെ നീതിക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്  പി.മുഫീദ അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ സെക്രട്ടറി രമണീ ഭായി, ജനനി ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ പ്രിയ രാമകൃഷ്ണന്‍, കെ.എസ്.യു സംസ്ഥാന സമിതിയംഗവും  വിക്ടോറിയ ചെയര്‍പേഴ്‌സണുമായ ഗൗജ, ഫ്രട്ടേണിറ്റി ജനറല്‍ സെക്രട്ടറി ഷഹന അഷ്‌റഫ്, അധ്യാപിക രഹ്‌ന വഹാബ്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സമിതിയംഗം ജന്നത്തു ഹുസൈന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 'സമകാലികം ' എന്ന വിഷയത്തില്‍ ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തില്‍  ഒന്നും,രണ്ടും, മൂന്നും സ്ഥാനക്കാരായ സൈഫുന്നീസ, ഫസ്‌ന യുസഫ്, അലീന ഇല്യാസ്, ഷഫീഫ യൂസഫ് എന്നിവര്‍ക്ക് സമ്മാനദാനം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ സമാപനം കുറിച്ച് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി ഷാഹിന്‍ സ്വാഗതവും സി.എം റഫീഅ നന്ദിയും പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News