റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൊല്ലുന്നത് അവസാനിപ്പിക്കൂ: കനേഡിയന്‍ പ്രധാനമന്ത്രി

Nov 11 - 2017

വിയറ്റ്‌നാം: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടമാടുന്ന കൊലപാതക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയോട് ആവശ്യപ്പെട്ടു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഫോറത്തോടനുബന്ധിച്ച് വിയറ്റ്‌നാമില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മ്യാന്‍മറിലെ കനേഡിയന്‍ പ്രതിനിധി ബോബ് റായ് അദ്ദേഹത്തിനൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു. നാല്‍പത്തിയഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയാണ് നടന്നതെന്നും റോഹിങ്ക്യകള്‍ക്കെതിരെയുള്ള കൂട്ടകശാപ്പ് തന്നെയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയമെന്നും റായ് പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വിവേചന രഹിതമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് 'ഫോര്‍ട്ടിഫൈ റൈറ്റ്‌സ്' എന്ന മനുഷ്യാവകാശ സംഘടന തായ്‌ലാന്റ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തടവു കേന്ദ്രത്തില്‍ വെച്ച് ഒരു പതിനാറുകാരി മരണപ്പെട്ട സാഹചര്യത്തിലാണിത്. തായ്‌ലാന്റിലെ സോങ്‌ല പ്രവിശ്യയിലുള്ള സദാവോയിലെ തടവു കേന്ദ്രത്തിലാണ് അഭയാര്‍ഥിയായ പെണ്‍കുട്ടി മരണപ്പെട്ടത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad