സൗദിയില്‍ ഞാന്‍ സ്വതന്ത്രനാണ്, ഉടന്‍ നാട്ടിലേക്ക് മടങ്ങും: സഅദ് ഹരീരി

Nov 13 - 2017

ബൈറൂത്ത്: സൗദിയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് താന്‍ കഴിയുന്നതെന്നും തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷം ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് രാജിവെച്ച ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി. പ്രദേശത്തെ പ്രതിസന്ധികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു. ലബനാനിലെ 'അല്‍മുസ്തഖ്ബല്‍' ചാനല്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടോ മൂന്നോ ദിവസത്തിനകം ലബനാനിലേക്ക് മടങ്ങുമെന്നും തുടര്‍ന്ന് രാജി സംബന്ധമായ ഭരണഘടനാ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച്ച മുമ്പ് റിയാദില്‍ വെച്ചാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.
തന്റെ സുരക്ഷക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും മടക്കമെന്നും ഭരണഘടനാപരമായി തന്റെ രാജി സ്വീകരിക്കാനുള്ള ബാധ്യത പ്രസിഡന്റ് മിഷാല്‍ ഔനിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ചെയ്തത് പോലെ പ്രദേശത്തെ രാഷ്ട്രങ്ങളില്‍ ഹിസ്ബുല്ല നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും പ്രദേശത്തെ സംഘര്‍ഷങ്ങളില്‍ ലബനാന്‍ നിഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News