എസ്.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ശൈഖ് അഹമ്മദ് കുട്ടി ടൊറണ്ടോ ഉദ്ഘാടനം ചെയ്തു

Nov 15 - 2017

വളാഞ്ചേരി: വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നില്‍പ്പ് എന്ന തലക്കെട്ടില്‍ നടന്ന എസ്.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ടൊറണ്ടൊ പ്രൊഫസര്‍ ശൈഖ് അഹമ്മദ് കുട്ടി ഉദ്ഘാനം ചെയ്തു. കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ നാടുകളിലും ഇസ്‌ലാം വളര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. ഔദ്യോഗിക കണക്കുകളേക്കാളും അധികമാണ് ഈ നാടുകളിലുള്ള മുസ്‌ലിംകളുടെ എണ്ണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വളരെ ക്രിയാത്മകമായ സേവനവും പോരാട്ടവുമാണ് എസ്.ഐ.ഒ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ അഖിലേന്ത്യ ശൂറ അംഗം അലിഫ് ശുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി കേരള സെക്രട്ടറി ഡോ. സാഫിര്‍, ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, എസ്.ഐ.ഒ മലപ്പുറം പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട് സമാപന പ്രസംഗം നടത്തി. എസ്.ഐ.ഒ വളാഞ്ചേരി ഏരിയ പ്രസിഡന്റ് സി.ടി. ജാഫര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി വളാഞ്ചേരി പ്രസിഡന്റ് ഷാഫി മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സലീം മൂര്‍ക്കനാട്, റ്റീന്‍ ഇന്ത്യ സെക്രട്ടറി ഫാദിയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കണ്‍വീനര്‍ അബ്ദുള്‍ മുഫീദ് സ്വാഗതവും ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി അജ്മല്‍ ഷഹീന്‍ നന്ദിയും പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News