കേരളത്തില്‍ ഇടതുപക്ഷം മൃദു ഹിന്ദുത്വം നടപ്പിലാക്കുന്നു : സ്വാമി അഗ്‌നിവേഷ്

Nov 30 - 2017

ന്യൂഡല്‍ഹി : കേരളത്തില്‍ മൃദു ഹിന്ദുത്വ നിലപാടുകള്‍ നടപ്പിലാക്കുന്ന ഇടത് ഭരണത്തെ തുറന്ന് കാട്ടുകയാണ്  ഹാദിയയുടെ വെളിപ്പെടുത്തലുകളെന്നു സ്വാമി അഗ്‌നിവേഷ്. കോടതി രക്ഷിതാക്കളുടെ കൂടെ അയച്ച കാലയളവില്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ച്  സേലത്ത് കോളേജില്‍ ഹാദിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇടത് ഭരണത്തില്‍ സംഘ പരിവാരത്തിനുള്ള പ്രത്യക്ഷ സ്വാധീനത്തെ സംസാധുകരിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് സംവിധാനം കാവല്‍ നില്‍ക്കുമ്പോള്‍ ആണ്, തൃപ്പൂണിത്തറയിലെ ആര്‍ എസ് എസ് ഘര്‍വാപ്പസി സെന്റര്‍ പ്രവര്‍ത്തകര്‍, തന്നെ സ്വന്തം വീട്ടില്‍ വെച്ച് ടോര്‍ച്ചര്‍ ചെയ്തത് എന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍, അതീവ ഗൗരവം ഉള്ളതാണ്. ഇതിന് ഇടതുപക്ഷ സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ മറുപടി പറയണം. സര്‍ക്കാര്‍ പിന്തുടരുന്ന മൃദു ഹിന്ദുത്വ നിലപാട് ആണ് ഇതിന് കാരണം.

അനൂപ് വി ആര്‍ ( രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ) മുഹമ്മദ് ശിഹാദ്(ഫ്രറ്റെണിറ്റി മൂവ്‌മെന്റ്) നദീം ഖാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad